DCBOOKS
Malayalam News Literature Website

പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരുടെ ‘വാക്കിനെത്തരുന്ന സൂര്യന്‍’ പ്രകാശനം ചെയ്തു

പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപ്പണിക്കർ രചിച്ച “വാക്കിനെത്തരുന്ന സൂര്യൻ” എന്ന പുസ്തകം അശ്വതി തിരുനാൾ ഗൗരിലക്ഷ്മീബായ്‌ തമ്പുരാട്ടി പ്രകാശനം ചെയ്തു. കവടിയാർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ കെ. ഗോവിന്ദപ്പൊതുവാൾ (പെരളശ്ശേരി) പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. ചെറുവള്ളി നാരായണൻ നമ്പൂതിരി, ശ്രീകുമാർ ഭട്ടതിരി, മധു ശക്തിധരൻ, രാജേഷ്‌ പ്രഭു, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ജ്യോതിഷത്തെയും തന്ത്രവിദ്യയെയും ക്ഷേത്രാരാധനയെയും ഭാരതീയവിജ്ഞാനമേഖലകളെയും ചരിത്രരീത്യാ സമീപിക്കുന്ന പ്രബന്ധങ്ങളടങ്ങിയ പുസ്തകമാണ്‌ വാക്കിനെത്തരുന്ന സൂര്യൻ. ചരിത്രവസ്തുതകളെ തെറ്റിദ്ധരിപ്പിക്കുന്ന അഭിപ്രായങ്ങൾ ഉയർന്നുവന്നുകൊണ്ടിരിക്കുന്ന കാലത്ത്‌, അതിനെ തിരുത്തേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച്‌ ഗൗരിലക്ഷ്മീബായ്‌ സംസാരിച്ചു.

ഡിസി ബുക്സ്‌ പ്രസാധനം ചെയ്ത പുസ്തകത്തിന്‌ അവതാരിക എഴുതിയിട്ടുള്ളത്‌ ശ്രീ എം. ജി. ശശിഭൂഷൺ ആണ്‌.

പുസ്തകം  വാങ്ങാന്‍ സന്ദര്‍ശിക്കൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.