DCBOOKS
Malayalam News Literature Website

അയനം- എ. അയ്യപ്പന്‍ കവിതാപുരസ്‌കാരം അന്‍വര്‍ അലിക്ക്

മലയാളത്തിന്റെ പ്രിയകവി എ.അയ്യപ്പന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ പത്താമത് അയനം-എ.അയ്യപ്പന്‍ കവിതാപുരസ്‌കാരം അന്‍വര്‍ അലിക്ക്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച മെഹബൂബ് എക്‌സ്പ്രസ് എന്ന കവിതാസമാഹാരത്തിനാണ് അംഗീകാരം. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

പി.എന്‍ ഗോപീകൃഷ്ണന്‍ ചെയര്‍മാനും കെ.ഗിരീഷ് കുമാര്‍, കുഴൂര്‍ വിത്സണ്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മലയാള കവിതയില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന കവിയാണ് അന്‍വര്‍ അലിയെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഏപ്രില് 26-ന്  കേരള സാഹിത്യ അക്കാദമിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഡോ.സുനില് പി ഇളയിടം പുരസ്‌കാരം സമ്മാനിക്കും.

Comments are closed.