DCBOOKS
Malayalam News Literature Website

ബുക്സ്റ്റാള്‍ജിയ പുസ്തകചര്‍ച്ചയില്‍ ഇന്ന് എം.ടിയുടെ ‘രണ്ടാമൂഴം’

1984-ല് പ്രസിദ്ധീകരിക്കുകയും 1985 ലെ വയലാർ അവാർഡടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ച എം ടിയുടെ രണ്ടാമൂഴത്തെ ഡോ പി കെ രാജശേഖരൻ വിശകലനം ചെയ്യുന്നു. ബുക്സ്റ്റാള്‍ജിയ സംഘടിപ്പിച്ചിരിക്കുന്ന ചര്‍ച്ച ഇന്ന് രാത്രി 8 മണിക്ക്  ക്ലബ്ബ് ഹൗസില്‍ നടക്കും.

ഇതിഹാസ കഥാപാത്രമായ ഭീമന്റെ കാഴ്ചപ്പാടിലൂടെ മഹാഭാരതത്തിന്റെ പുനരാഖ്യാനം ചെയ്യുന്ന രണ്ടാമൂഴം മലയാളത്തിലെ ക്ലാസിക്ക് നോവലുകളിലൊന്നാണ്. എം ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസ് രചനയും. അഞ്ചുമക്കളില്‍ രണ്ടാമനായ ഭീമന് എല്ലായ്‌പ്പോഴും അര്‍ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമെ ലഭിച്ചിരുന്നുള്ളു. സര്‍വ്വ ഇടങ്ങളിലൂം രണ്ടാമൂഴക്കാരനായ, തിരസ്‌കൃതനായ ഭീമന്റെ ആലോചനകളിലൂടെയാണ് എം ടി നോവലിന്റെ ആഖ്യാനം നിര്‍വ്വഹിക്കുന്നത്. മഹാഭാരതത്തിലെ അപ്രധാനമായ അനേകം കഥാപാത്രങ്ങള്‍ക്ക് രണ്ടാമൂഴം പുതിയൊരു ഊഴം നല്‍കുന്നു. മലയാള നോവല്‍ സാഹിത്യത്തിലെ ഏറ്റവും മികച്ച പത്തു നോവലുകളിലൊന്നാണ് രണ്ടാമൂഴം.

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ക്ലിക്ക് ചെയ്യൂ

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച എംടി വാസുദേവന്‍ നായരുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.