DCBOOKS
Malayalam News Literature Website

പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? ഉന്നതം വിജയം നേടാന്‍ ഈ പുസ്തകം നിങ്ങളെ സഹായിക്കും

 

മത്സര പരീക്ഷകളിലെ പൊതുവിജ്ഞാന ചോദ്യങ്ങളില്‍ നല്ലൊരു ശതമാനം ആവര്‍ത്തനമാണ്. ഇത് ഒരു തരത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണകരമാണ്. ആവര്‍ത്തന സ്വഭാവമുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പഠിച്ചാല്‍ അനായാസം പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് നേടാം. ഈ Textപുസ്തകത്തിന്റെ ലക്ഷ്യം അതാണ്. കഴിഞ്ഞ 20 വര്‍ഷക്കാലയളവില്‍ വിവിധ തസ്തികകള്‍ക്കായി നടത്തിയ ആയിരത്തോളം ചോദ്യപ്പേപ്പറുകള്‍ അപഗ്രഥനം ചെയ്താണ് പി.എസ്.സി നിരന്തരം ആവര്‍ത്തിക്കുന്ന 10,000 ചോദ്യങ്ങള്‍  തയ്യാറാക്കിയിരിക്കുന്നത്. സുകുമാര്‍ തയ്യാറാക്കിയ ഈ കൃതി മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എക്കാലവും ഉപകാരപ്രദമായ ഒരു റഫറന്‍സ് ഗ്രന്ഥമാണ്.

ഏതാനും ചില വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് എല്ലാ പരീക്ഷകളിലും ആവര്‍ത്തിച്ചു വരുന്നതെന്നാണ് ഗ്രന്ഥകാരന്റെ നിരീക്ഷണം. അപ്രകാരം പലപ്രാവശ്യം ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് വന്നിട്ടുള്ള വിഷയങ്ങള്‍ തെരഞ്ഞെടുത്ത് ക്രമീകരിച്ചതാണ് ഈ പുസ്തകം. ചോദ്യങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് വിഷയത്തിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ കഴിയുമെന്നതാണ് ഇതിന്റെ മെച്ചം. ഈ പുസ്തകത്തെ പ്രസക്തമാക്കുന്ന സംഗതി, ഇനി നടക്കാന്‍ പോകുന്ന ഏതു പരീക്ഷയുടെയും ഭൂരിപക്ഷം ചോദ്യങ്ങളും ഇവിടെ പ്രതിപാദിക്കുന്ന വിഷയങ്ങളെ ആസ്പദമാക്കിത്തന്നെയായിരിക്കും എന്നതാണ്. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പഠിക്കാനും ചിട്ടയായി തയ്യാറെടുത്ത് എതിരാളികളെ അതിവേഗം പിന്നിലാക്കാനും ഉദ്യമിക്കുന്ന ജിജ്ഞാസുക്കള്‍ക്ക് ഏറ്റവും അനുയോജ്യമായ പഠനസഹായി ആയിരിക്കും ഈ ചോദ്യസഞ്ചയം.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

Comments are closed.