DCBOOKS
Malayalam News Literature Website

പാചകത്തിലെ തുടക്കക്കാര്‍ക്കും, വീട്ടമ്മമാര്‍ക്കുമൊക്കെ സഹായകമായ രണ്ട് പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ ഇ-ബുക്കായി

ഭക്ഷണത്തിന് ഒരു മാന്ത്രികതയുണ്ട്. എന്തെന്നാല്‍ നല്ല ഭക്ഷണമാണെങ്കില്‍ അത് കഴിക്കുന്നവരുടെയും ഉണ്ടാക്കുന്നവരുടെയും മനസ് ഒരു പോലെ നിറയും. നാം കഴിക്കുന്ന ഓരോ ഭക്ഷണത്തിന് പിന്നിലും ഒരു നല്ല പാചകക്കാരന്‍ ഉണ്ടാകും.

പാചകത്തിലെ തുടക്കക്കാര്‍ക്കും, വീട്ടമ്മമാര്‍ക്കുമൊക്കെ സഹായകമായ രണ്ട് പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ ഇ-ബുക്കായി വായിക്കാം. ലിസ ജോജിയുടെയും, സഗിന്‍
അഗസ്റ്റിയന്റെയും പുസ്തകങ്ങളാണ് ഇപ്പോള്‍ ഇ-ബുക്കായി ലഭ്യമാക്കിയിരിക്കുന്നത്.

Lisa Joji-Flavours Across the WorldFlavours Across the World By: Lisa Joji ഭക്ഷണം ഒരു സാര്‍വത്രിക ഭാഷയാണ്. ഈ പുസ്തകം നിലവിലുള്ള പാചകപുസ്തകങ്ങളില്‍ നിന്നും വ്യത്യസ്തമായി എഴുത്തുകാരി വിവിധ ആളുകളുമായി ഇടപെഴകിയും വിവിധ രുചികള്‍ തിരിച്ചറിഞ്ഞും തയ്യാറാക്കിയിരിക്കുന്നതാണ്. ഇന്ത്യന്‍- അന്തര്‍ദേശീയ വിഭവങ്ങള്‍ ഉള്‍പ്പെടെ പുസ്തകത്തില്‍ 25 പാചകക്കുറിപ്പുകള്‍ ഉണ്ട്.

പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

101 Homemade Wines By: Sagin Augustine വ്യത്യസ്ത ചേരുവകള്‍ Sagin Augustine-101 Homemade Winesഉപയോഗിച്ച് വീടുകളില്‍ വീഞ്ഞ് നിര്‍മ്മിക്കുന്നതിനുള്ള 101 വൈന്‍ റെസിപ്പികളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. വീട്ടില്‍ വൈന്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന വീട്ടമ്മമാര്‍, ഹോട്ടല്‍ മാനേജുമെന്റ് അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, വൈന്‍ നിര്‍മ്മാണത്തിലെ തുടക്കക്കാര്‍ എന്നിവര്‍ക്ക് ഈ പുസ്തകം ഉപയോഗപ്രദമാകും.

പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

കൂടുതല്‍ ഇ-ബുക്കുകള്‍ക്കായി സന്ദര്‍ശിക്കുക

 

Comments are closed.