DCBOOKS
Malayalam News Literature Website

പ്രതി പൂവന്‍കോഴി സിനിമയാകുന്നു; റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം

എഴുത്തുകാരന്‍ ഉണ്ണി ആറിന്റെ തിരക്കഥയിൽ പ്രതി പൂവന്‍കോഴി സിനിമയാകുന്നു. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടി മഞ്ജു വാര്യര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ താരനിര്‍ണ്ണയം പുരോഗമിക്കുകയാണ്.

Comments are closed.