DCBOOKS
Malayalam News Literature Website

അനാഥത്വത്തില്‍ നിന്നാണ് ഞാന്‍ വിദ്യാഭ്യാസത്തിന്റെ വില മനസിലാക്കിയത്: ഭാഗ്യലക്ഷ്മി

അനാഥാലയങ്ങളില്‍ കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് പരിശീലിപ്പിക്കാനും, പ്രോത്സാഹിപ്പിക്കാനുമുള്ള കൂട്ടായ്മകള്‍ ഉണ്ടാകണമെന്ന് പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അവിടെ വളര്‍ന്നുവരുന്ന പെണ്‍കുട്ടികളില്‍ ചെറുപ്പകാലത്ത് തന്നെ വിവാഹം എന്ന ആശയത്തെ അടിച്ചേല്‍പ്പിക്കരുതെന്നും വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണമെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. അനാഥത്വത്തില്‍നിന്നാണ് താന്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. സ്‌പേസസിന്റെ രണ്ടാം ദിനത്തില്‍ Design of Coercive Mobiltiy: Spaces- mental asylum, orphanage, prisons എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. ചര്‍ച്ചയില്‍ ബിജു പ്രഭാകര്‍ ഐ.എ.എസ്, ഷെമി എന്നിവരും പങ്കെടുത്തു. ഡോ.സുരേഷ് കുമാറായിരുന്നു മോഡറേറ്റര്‍.

അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ അന്തേവാസികളുടെ പുരോഗതിക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നും അവരുടെ മാനസികപുരോഗതിക്കാണ് മുന്‍ഗണന കൊടുക്കേണ്ടതെന്നും എഴുത്തുകാരി ഷെമി സൂചിപ്പിച്ചു. ഇത്തരം ഇടങ്ങളുടെ രൂപകല്പനയില്‍ എഞ്ചിനീയര്‍മാര്‍ ശ്രദ്ധ നല്‍കണമെന്നും അവിടങ്ങളിലെ അന്തേവാസികളെ കൂടി കരുതി വേണം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്നും ബിജു പ്രഭാകര്‍ ഐ.എ.എസ് അഭിപ്രായപ്പെട്ടു.

Comments are closed.