DCBOOKS
Malayalam News Literature Website

കാല്പനികതയില്‍നിന്നും മലയാളസാഹിത്യം മുന്നോട്ടുതന്നെ: സിതാര എസ്.

മലയാള കഥയിലെ മാറുന്ന പ്രണയാവിഷ്‌കാരങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ വി.ആര്‍.സുധീഷ്, സിതാര എസ്, യമ എന്നിവര്‍ പങ്കെടുത്തു. ലിജീഷ് കുമാറായിരുന്നു മോഡറേറ്റര്‍. കുമാരനാശാനില്‍ ആരംഭിച്ച പ്രണയാവിഷ്‌കാരങ്ങളില്‍ തുടങ്ങി ഇന്നത്തെ സാഹചര്യം വരെ സംവാദത്തില്‍ ചര്‍ച്ചയായി. പ്രണയം മനുഷ്യനെ ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു തലമാണ്. ഇന്നത്തെ അവസ്ഥയില്‍ പ്രണയം രണ്ട് ശരീരങ്ങളുടെ ചേരലല്ലയെന്നും മലയാള സാഹിത്യത്തില്‍ ഭാഷ ആവിഷ്‌കരിക്കുന്നതിലുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും യമ സംസാരിച്ചു.

കാല്പനിക കാലഘട്ടത്തില്‍ നിന്നും മലയാള സാഹിത്യം മുന്നോട്ടു തന്നെ വളരുമെന്ന് കഥാകാരി സിതാര എസ് പറഞ്ഞു. നവ സാഹിത്യത്തില്‍ ഒളിപ്പിച്ചു കടത്തേണ്ട ഒന്നല്ല പ്രണയം. വ്യക്തമായ ഭാഷയില്‍ ആവിഷ്‌കരിക്കാനുള്ള സ്വാതന്ത്ര്യം മലയാള സാഹിത്യത്തില്‍ ആവശ്യമാണ്. മലയാളത്തില്‍ വാക്കുകള്‍ അശ്ലീലവത്കരിക്കുമ്പോള്‍ പ്രണയം തോന്നുന്നതിലെല്ലാം ആവിഷ്‌കരിക്കാന്‍ കഴിയില്ലെന്നും ചര്‍ച്ചയില്‍ അഭിപ്രായമുണ്ടായി.

Comments are closed.