DCBOOKS
Malayalam News Literature Website

ജാതി വ്യവസ്ഥ എന്നത്, 2000 വര്‍ഷം മാത്രം പഴക്കുള്ള ഒന്ന് : ടോണി ജോസഫ്

ഇന്ത്യന്‍ ജനസംഖ്യയുടെ ജനനം എവിടെ നിന്ന് എന്ന് ചര്‍ച്ച ചെയ്യുന്ന പ്രശസ്ത പത് പ്രവര്‍ത്തകന്‍ ടോണി ജോസഫിന്റെ പുസ്തകം ഏര്‍ലി ഇന്ത്യന്‍സ് ; ‘ദി സ്റ്റോറി ഓഫ് അവര്‍ ആന്‍സിസ്റ്റേഴ്‌സ് ആന്‍ഡ് വെയര്‍ വീ കം ഫ്രം’ ആസ്പദമാക്കി കെ.എല്‍.എഫ് അഞ്ചാം പതിപ്പില്‍ അക്ഷരം വേദിയില്‍ നടന്ന ചര്‍ച്ച ഏറെ പ്രശംസ നേടി. ഗീതാഞ്ജലി സുരേന്ദ്രന്‍ നയിച്ച ചര്‍ച്ചയില്‍ ടോണി ജോസഫ്, സുധ ഗോപാലകൃഷ്ണന്‍, പുഷ്‌കര്‍ സോഹാനി, പ്രൊഫ. കേശവന്‍ വെളുത്താട്ട് എന്നിവര്‍ പങ്കെടുത്തു.

ഇന്ത്യയുടെ ചരിത്രത്തിലേക്ക് ഇറങ്ങിയാല്‍, നമ്മുടെ പൂര്‍വികര്‍ മറ്റുള്ള ഇടങ്ങളില്‍ നിന്നും കുടിയേറി പാര്‍ത്തവരാണ് എന്നു കാണാം. ഇറാന്‍ കര്‍ഷകരും ഖസാക്കിസ്ഥന്‍ ജനതയും വ്യത്യസ്ത ഗോത്ര ജനവിഭാഗങ്ങളും നമ്മുടെ പൂര്‍വികരില്‍ കാണാം എന്ന് പുസ്തകത്തിന്റെ രചയിതാവ് പറഞ്ഞു.

യൂറോപ്യന്‍ ഭാഷകളും സംസ്‌കൃതവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നും, അവക്ക് ഭാഷാനിയമത്തില്‍ സാമ്യത ഉണ്ടെന്നും എന്നും പ്രൊഫ. കേശവന്‍ വെളുത്താട്ട് പറഞ്ഞു.

ജാതി വ്യവസ്ഥ എന്നത്, 2000 വര്‍ഷം മാത്രം പഴക്കുള്ള ഒന്നാണെന്നും ടോണി ജോസഫ് അഭിപ്രായപ്പെട്ടു. സംവാദത്തില്‍ തീക്കാറ്റ് വീശിയ സെഷന്‍ സദസ്യരുടെ മനം കവര്‍ന്ന ഒന്നായിരുന്നു.

Comments are closed.