DCBOOKS
Malayalam News Literature Website

കാടും കടലും കവിതയാവുന്നു

കാടും കടലും കവിതയും സൃഷ്ടിക്കുന്ന സാംസ്‌കാരികലോകം പങ്കുവെയ്ക്കുന്ന ആശയങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആദ്യ ദിനത്തില്‍ കേരളകവിതയുടെ ഗോത്രായനങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നത്. സംവാദത്തില്‍ അശോകന്‍ മറയൂര്‍, ഡി. അനില്‍ കുമാര്‍, പി. ശിവലിംഗന്‍, സുകുമാരന്‍ ചാലിഗദ്ധ എന്നിവര്‍ പങ്കെടുത്തു. എം.ബി മനോജ് ചര്‍ച്ചയില്‍ മോഡറേറ്ററായി.

ഗോത്രഭാഷയും കടപ്പുറഭാഷയും കവിതയിലേക്കു വന്ന വഴിയായിരുന്നു ചര്‍ച്ച ചെയ്യപ്പെട്ടത്. തന്റെ കവിതകള്‍ ദാരിദ്ര്യത്തെ കുറിച്ച് പറയുന്നവയോ വിമര്‍ശനപരമായുള്ളതോ അല്ലെന്നും പകരം സൗന്ദര്യാത്മകമായ, പ്രതിരോധപരമായ സ്വതന്ത്രമായ ചിന്താഗതിയാണ് എഴുത്തിന് പിന്നിലെന്നും അശോകന്‍ മറയൂര്‍ പറഞ്ഞു. ‘ഒറ്റപ്പെട്ട’ അപരിചിതമായ മനുഷ്യരുടെ അനുഭവങ്ങളെ അവതരിപ്പിക്കാന്‍ സ്വന്തം ഭാഷയായ ഗോത്ര ഭാഷ ഉപയോഗിക്കുന്നുവെന്ന് ഡി.അനില്‍ കുമാര്‍ പറഞ്ഞു. എന്റെ കവിതയുടെ സൗന്ദര്യം തനത് സംസ്‌കാരവും ജീവിതവുമാണെന്ന് സ്വന്തം ഭാഷയില്‍ സുകുമാരന്‍ ചാലിഗദ്ധ പറഞ്ഞു. ഗ്രാമത്തില്‍ നിന്നും കാട്ടില്‍ നിന്നും നിറമില്ലാത്ത, മായമില്ലാത്ത കവിതകളാണ് താന്‍ എഴുതുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ വ്യക്തിയും എഴുതുന്ന ഭാഷയാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ രാഷ്ട്രീയമെന്ന് പി. ശിവലിംഗന്‍ പറഞ്ഞു.

Comments are closed.