DCBOOKS
Malayalam News Literature Website

കേള്‍ക്കുന്നതല്ല ഗ്രഹിക്കുന്നത്

പ്രസിദ്ധീകരണത്തിന്റെ നൂതനമാര്‍ഗ്ഗമായി മാറിക്കൊണ്ടിരിക്കുകയാണ് ഓഡിയോ ബുക്കുകള്‍. വര്‍ത്തമാന കാലഘട്ടത്തില്‍ ഓഡിയോ ബുക്കുകളുടെ സ്വാധീനത്തെക്കുറിച്ചാണ് ‘കേള്‍ക്കുന്നതല്ല ഗ്രഹിക്കുന്നത്; ഓഡിയോ ബുക്കുകളിലൂടെ പ്രതിധ്വനിക്കുന്നതെന്ത്?’ എന്ന വിഷയത്തില്‍ യോഗേഷ് ദശരഥ്, ആനന്ദ് പത്മനാഭന്‍, രവി ഡി സി എന്നിവര്‍ സംസാരിച്ചത്. കേള്‍ക്കുന്നതിനേക്കാള്‍ പ്രാധാന്യം എന്താണ് ഗ്രഹിക്കുന്നത് എന്ന കാര്യത്തിനാണെന്ന് മൂവരും അഭിപ്രായപ്പെട്ടു.

ഓഡിയോ ബുക്കുകളുടെ കേള്‍വിക്കാരില്‍ മിക്കവാറും ആളുകളും 20 – 40 വയസ്സിനിടയിലുള്ളവരാണ്. അവരില്‍ തന്നെ കൂടുതല്‍ പേരും ഓഡിയോ ബുക്കുകള്‍ ഉപയോഗിക്കുന്നത് യാത്ര ചെയ്യുമ്പോഴും മറ്റുമാണ്. ഇതുതന്നെയാണ് ഓഡിയോ ബുക്കുകളുടെ മേന്മയായി ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയതും.

ആളുകള്‍ക്ക് കഥ കേള്‍ക്കാന്‍ ഇഷ്ടമാണെന്നും മലയാളിയുടെ സാഹിത്യപാരമ്പര്യം വാമൊഴിയില്‍ തുടങ്ങിയതാണെന്നും ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. വായനാപാരമ്പര്യമില്ലാത്തവരെ പോലും വായനയിലേക്ക് ആകര്‍ഷിക്കാന്‍ ഓഡിയോ ബുക്കുകള്‍ക്ക് കഴിയുന്നുണ്ട്. എന്നാല്‍ നല്ല ശബ്ദമുള്ളവരെ കണ്ടെത്തുക എന്നതാണ് ഓഡിയോ ബുക്കുകളുടെ പ്രധാന വെല്ലുവിളി.

Comments are closed.