DCBOOKS
Malayalam News Literature Website

അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം പി.എഫ്. മാത്യൂസിന് സമ്മാനിച്ചു

2021-ലെ അക്ബര്‍ കക്കട്ടില്‍ അവാര്‍ഡ് പി.എഫ്. മാത്യൂസിന് സമ്മാനിച്ചു. കോഴിക്കോട് അളകാപ്പുരിയില്‍ നടന്ന ചടങ്ങില്‍ അക്ബര്‍ കക്കട്ടില്‍ ട്രസ്റ്റ് വൈസ് പ്രസിഡന്റ് ഡോ. ഖദീജാ മുംതാസില്‍ നിന്നും  പി.എഫ് മാത്യൂസ് പുരസ്‌കാരം സ്വീകരിച്ചു.  ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ചില പ്രാചീന വികാരങ്ങള്‍‘ എന്ന പുസ്തകത്തിനാണ് പി.എഫ് മാത്യൂസിന് അംഗീകാരം. 50,000 രൂപയും പോള്‍ കല്ലാനോട് രൂപകല്‍പ്പന ചെയ്ത ശില്‍പ്പവുമാണ് പുരസ്‌കാരം.

സാറാ ജോസഫ്, എന്‍.എസ് മാധവന്‍, കെ.വി. സജയ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്. ട്രസ്റ്റ് പ്രസിഡന്റ് ശത്രുഘ്‌നന്‍ അധ്യക്ഷനായി.
പി.കെ. പാറക്കടവ്, എന്‍.പി. ഹാഫിസ് മുഹമ്മദ്, എം.എസ്. സജി, റഫീഖ് ഓര്‍മ, പി. ഹരീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു. അക്ബര്‍ കക്കട്ടലിന്റെ ഭാര്യ ജമീലയും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

പി എഫ് മാത്യൂസിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.