DCBOOKS
Malayalam News Literature Website

കുമാരനാശാന്റെ “കരുണ” ആസ്പദമാക്കി മ്യൂസിക്കൽ വീഡിയോ, ശ്രദ്ധ നേടി ‘കാമിതം’

കുമാരനാശാന്റെ കരുണയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മ്യൂസിക് വീഡിയോ  ‘കാമിതം’ ശ്രദ്ധ നേടുന്നു. നടൻ മോഹൻലാൽ, നടി അപർണ ബാലമുരളി, സംഗീത സംവിധായകൻ ശരത് എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ” കാമിതം ” റിലീസ് ചെയ്തിരിക്കുന്നത്. ഉപഗുപ്തന്റെയും വാസവദത്തെയുടെയും കഥയിലൂടെ പ്രണയത്തിന്റെ ഭാഷ കാലാതീതമാണെന്ന് പറഞ്ഞുവെക്കുകയാണ് കാമിതം എന്ന മ്യൂസിക് വീഡിയോ.

രാഖി കൃഷണ വരികള്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്നു. സംവിധായകന്‍ സുദീപ് ഇ എസ് ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. വിദ്യാധരന്‍ മാസ്റ്റർ സംഗീതം പകര്‍ന്ന ഈ ആല്‍ബത്തിലെ ഗാനം പിന്നണി ഗായകൻ ലിബിൻ സ്ക്കറിയ ആലപിക്കുന്നു. റോഷൻ ബഷീർ, ഗോപിക അനിൽ, ദേവി ചന്ദ്രൻ എന്നിവരാണ് അഭിനേതാക്കൾ. സത്യം ഓഡിയോസ് ” കാമിതം ” പ്രേക്ഷരുടെ മുന്നിലെത്തിച്ചിരിക്കുന്നു. വാര്‍ത്ത പ്രചരണം എ എസ് ദിനേശാണ്.

Comments are closed.