DCBOOKS
Malayalam News Literature Website

അന്ത്യ അത്താഴ സ്മരണയില്‍ ക്രൈസ്തവര്‍ ഇന്ന് പെസഹാ ആചരിക്കുന്നു

ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ‘മോണ്ടി തേസ്‌ഡെ’ എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ക്രിസ്തുദേവന്‍ തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മ്മയിലാണ് പെസഹ ആചരിക്കുന്നത്.

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ രാവിലെ മുതല്‍ തന്നെ പ്രത്യേക പ്രാര്‍ത്ഥനകള്‍ ആരംഭിച്ചു. അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്റെ ഓര്‍മ്മയ്ക്ക് കാല്‍കഴുകല്‍ ശുശ്രൂഷ രാവിലെയാണ് നടക്കുന്നത്. പെസഹ ആചരിക്കുന്നതിന്റെ ഭാഗമായുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷ വൈകുന്നേരം നടക്കും.

പെസഹ എന്ന വാക്കിന് അര്‍ത്ഥം ‘കടന്നുപോകല്‍’ എന്നാണ്. ക്രൈസ്തവരെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഈ ദിവസം ഓരോ ഇടവകയില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാല്‍ കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനപ്പെട്ടുള്ളത്.

അതിന് ശേഷം വിശുദ്ധ കുര്‍ബാന വളരെ വിപുലമായി നടത്തും. ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. യേശുവിന്റെ കുരിശുമരണം അനുസ്മരിച്ച് നാളെ ദുഃഖവെള്ളി ആചരിക്കും. യേശുവിന്റെ പീഡാനുഭവം അനുസ്മരിച്ച് വെള്ളിയാഴ്ച ദേവാലയങ്ങളും വിവിധ പ്രദേശങ്ങളും കേന്ദ്രീകരിച്ച് കുരിശിന്റെ വഴിനടത്തും.

 

 

Comments are closed.