DCBOOKS
Malayalam News Literature Website

പന്തളം കേരളവര്‍മ സാഹിത്യ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പി ഏറ്റുവാങ്ങി

പന്തളം കേരളവര്‍മ സാഹിത്യ പുരസ്‌കാരം കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പി സ്വീകരിച്ചു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്.രവികുമാര്‍ പുരസ്‌കാരം സമര്‍പ്പിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.പന്തളം കൊട്ടാരം നിർവ്വാഹകസംഘത്തിന്റ ആഭിമുഖ്യത്തിലുള്ള പന്തളം കേരള വർമ്മ സ്മാരക സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്

ചലച്ചിത്രരംഗത്തെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുള്ള ശ്രീകുമാരന്‍ തമ്പി, ചലച്ചിത്രസാഹിത്യരംഗത്തെ സംഘടനകളുടെ നേതൃസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂവായിരത്തിലധികം മലയാളചലച്ചിത്രഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പി രചിച്ചിട്ടുണ്ട്.

ശ്രീകുമാരന്‍ തമ്പിയുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.