DCBOOKS
Malayalam News Literature Website

ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ !

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ. വ്യത്യസ്ത വായനാനുഭവം പകരുന്ന നിരവധി പുതിയ പുസ്തകങ്ങള്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

ചില ടൈറ്റിലുകള്‍ പരിചയപ്പെടാം

Textനവോത്ഥാനവും മുസ്ലിം ആനുകാലികങ്ങളും, ഷെബീന്‍ മഹ്ബൂബ് 18,19,20 നൂറ്റാണ്ടുകളിൽ കേരളീയ മുസ്ലിം പരിസരത്ത്നിന്ന് പുറത്തിറങ്ങിയ ആനുകാലികങ്ങൾ മുസ്ലിം സമൂഹത്തിെൻറ നവീകരണത്തിലും നവോത്ഥാനത്തിലും എന്ത്പങ്കുവഹിച്ചു എന്ന അന്വേഷണമാണ് ഇൗ പുസ്തകത്തിെൻറ ഉള്ളടക്കം. ആധുനിക വിദ്യാഭ്യാസത്തിലേക്കുള്ള കടന്നുവരവ്, മാനക മലയാളത്തിലേക്കുള്ള പരിവർത്തനം, സ്ത്രീ വിദ്യാഭ്യാസത്തിനുള്ള പ്രേരണ, വിശ്വാസ ചൂഷണങ്ങൾക്കെതിരായ പ്രചാരണം എന്നിങ്ങനെ ആനുകാലികങ്ങൾ നിർവഹിച്ച വിവിധങ്ങളായ ദൗത്യങ്ങളെ വിശകലന വിധേയമാക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

തിരക്കഥയുടെ സഞ്ചാരവഴികള്‍, സജില്‍ ശ്രീധര്‍ മലയാള തിരക്കഥകളുടെ സാങ്കേതികവുംText സൗന്ദര്യശാസ്ത്രപരവുമായ തലങ്ങളെ സൂക്ഷ്മമായും ആഴത്തിലും അപഗ്രഥിക്കുന്ന അപൂര്‍വ കൃതി. ആദ്യതിരക്കഥാകൃത്തായ മുതുകുളം മുതല്‍ എം.ടിയും പത്മരാജനും അടൂര്‍ ഗോപാലകൃഷ്ണനും ലോഹിതദാസും ശ്രീനിവാസനും കടന്ന് ശ്യാംപുഷ്കരന്‍ വരെയുളളവരുടെ കഥനവഴികളുടെ അകക്കാമ്പിലൂടെയുളള ഫലപ്രദമായ സഞ്ചാരം

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Textകംഗാരുവിന്റെ നാട്ടില്‍, കെ എസ് നായര്‍ വേറിട്ട ഒരു ആസ്ട്രേലിയൻ സഞ്ചാരകഥ. ആസ്ട്രേലിയ എന്ന സുന്ദര രാഷ്ട്രത്തിൽ അഞ്ചുമാസക്കാലം താമസിക്കുകയും, ആ താമസത്തിനിടയ്ക്ക് നിരവധി സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്ത ഗ്രന്ഥകർത്താവ്, തന്റെ യാത്രാനുഭവങ്ങൾ പങ്കിടുകയുമാണ്. കംഗാരുവിന്‍റെ നാട്ടില്‍ എന്ന ഈ ഗ്രന്ഥത്തില്‍ ‘ആസ്ട്രേലിയന്‍ മണ്ണില്‍’ ആരംഭിച്ച് ‘സിഡ്നി’ യില്‍ അവസാനിക്കുന്ന പന്ത്രണ്ട് അദ്ധ്യായങ്ങളാണുള്ളത്. മെല്‍ബണ്‍, സെന്റ്‌ പോള്‍സ് കത്തീഡ്രല്‍, ഡോക് ലാന്‍ഡ്‌സ് മിനി ടൗണ്‍ഷിപ്പ്‌, പാര്‍ലമെന്‍റ് ഹൗസ്, റോയല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍സ്, കാസിനോ, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്, ഗ്രേറ്റ് ഓഷ്യന്‍ റോഡ്‌, സ്റ്റീവെന്‍സണ്‍ ഫാള്‍സ്, ഹാംഗിംഗ് റോക്സ് തുടങ്ങിയ ഇടങ്ങളിലെ കാഴ്ച്ചകളെ മനോഹരമായി അവതരിപ്പിക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

കഥനുറുക്ക്, ശ്രീജിത് പെരുന്തച്ചന്‍ പ്രശസ്തരായ കഥാകൃത്തുക്കളുടെ ഏറ്റവും ചെറിയText കഥകളെക്കുറിച്ച് അവയുടെ പിറവിയെക്കുറിച്ച് പത്രപ്രവര്‍ത്തകനായ ശ്രീജിത് പെരുന്തച്ചന്‍ എഴുതുന്നു. ബഷീര്‍, എംടി, ഒവി വിജയന്‍, വികെഎന്‍, എം മുകുന്ദന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, യുഎ ഖാദര്‍, സേതു തുടങ്ങിയ എഴുത്തുകാരുടെ ‘ചെറുകഥ’കളുടെ പൊരുളുകളാണ് ശ്രീജിത് അന്വേഷിക്കുന്നത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Textസിനിമ വാക്കുകളില്‍ കാണുമ്പോള്‍, പി കെ സുരേന്ദ്രന്‍ സിനിമയുടെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന പ്രതിഭാധനരുമായി നടത്തിയ അഭിമുഖങ്ങൾ. പ്രശസ്ത ചലച്ചിത്ര നിരൂപകനായ ഐ. ഷണ്മുഖദാസ്, സംവിധായകരായ വിപിൻ വിജയ്, ആഷിഷ് അവികുന്തക്, അക്ഷയ് ഇൻഡികർ, സംവിധായികമാരായ പ്രിയ തൂവേശേരി, അനാമിക ഹക്‌സർ, പ്രിയ ഗോസ്വാമി, ഗീതാഞ്ജലി റാവു, ഇഷാനി ദത്ത, സപ്ന ഭാവ്‌നാനി തുടങ്ങിയവരുമായി നടത്തിയിരിക്കുന്ന അഭിമുഖങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

കൂടുതല്‍ ലിമിറ്റഡ് എഡിഷന്‍ ടൈറ്റിലുകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.