DCBOOKS
Malayalam News Literature Website

പി കെ പരമേശ്വരന്‍ നായര്‍ സ്മാരക ട്രസ്റ്റ് വാര്‍ഷികം

പി കെ പരമേശ്വരന്‍ നായര്‍ സ്മാരക ട്രസ്റ്റിന്റെ 31-ാം വാര്‍ഷികം 2022 നവംബര്‍ 25 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഗവ. സെക്രട്ടേറിയേറ്റിനു പുറകിലെ മന്നം നാഷണല്‍ ക്ലബ് വകയായ മന്നം ഹാളില്‍വച്ച് നടക്കും. കോവിഡ് മഹാവ്യാധിക്കിടയിലും ചട്ടമ്പിസ്വാമിപഠനങ്ങള്‍ (3 വാല്യം, ഡി സി ബുക്സ് ) എന്ന
സമാനതയില്ലാത്ത ബൃഹദ്ഗ്രന്ഥം പ്രസിദ്ധീകരിച്ചുകൊണ്ട് ട്രസ്റ്റ് അതിന്റെ 30-ാം വാര്‍ഷികം ചരിത്രത്തില്‍ രേഖപ്പെടുത്തുകയുണ്ടായി. ഇക്കൊല്ലം പി കെ പരമേശ്വരന്‍നായര്‍, എസ് ഗുപ്തന്‍നായര്‍ എന്നിവരെ അനുസ്മരിക്കുന്ന പ്രഭാഷണങ്ങളിലൂടെയാണ് വാര്‍ഷികം ആചരിക്കുന്നത്.

ഡോ. എസ് രമേഷ് കുമാര്‍ പി കെ പരമേശ്വരന്‍ നായര്‍ അനുസ്മരണവും ഡോ. ജി പി കൃഷ്ണകുമാര്‍ എസ് ഗുപ്തന്‍നായര്‍ അനുസ്മരണവും നടത്തും.

Comments are closed.