DCBOOKS
Malayalam News Literature Website

മീസാൻകല്ലുകളുടെ കാവലും ഇടിമിന്നലുകളുടെ പ്രണയവും ഇനി ഒറ്റപ്പുസ്തകം

വായനക്കാർ ഹൃദയപൂർവം സ്വീകരിച്ച പി കെ പാറക്കടവിന്റെ ‘മീസാൻകല്ലുകളുടെ കാവലും’, ‘ഇടിമിന്നലുകളുടെ പ്രണയവും’ ഡി സി ബുക്സ് ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിക്കുന്നു. പി കെ പാറക്കടവ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം വായനക്കാരുമായി പങ്കുവെച്ചത്.

കവിതയും സ്‌നേഹവും പലസ്തീനികളോടുള്ള ഐക്യദാര്‍ഢ്യവും അസ്വസ്ഥ പ്രദേശങ്ങളിലെ മനുഷ്യജീവിതത്തെ കുറിച്ചുള്ള ഉള്‍ക്കാഴ്ചയും വിസ്മയകരമായ കൈയൊതുക്കവും കൊണ്ട് അത്ഭുതപ്പെടുത്തുന്ന ലഘു നോവല്‍Text‘ഇടിമിന്നലുകളുടെ പ്രണയം’ രാഷ്ട്രീയ വിഷയങ്ങള്‍ എങ്ങനെ കലാപരമായി കൈകാര്യം ചെയ്യാമെന്നതിനു മികച്ച ഉദാഹരണമാണെന്ന് കവിText കെ.സച്ചിദാനന്ദന്‍ അവതാരികയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അലയുന്ന ഒരു രാജ്യമാണ് ഫലസ്തീൻ. മണ്ണിൽ ഒരിടത്ത് ഉറച്ചുനിന്നു സമാധാനപൂർണ്ണമായ ജീവിതം നയിക്കുന്നത് സ്വപ്നം കാണുന്ന ഒരു ജനതയുടെ രാജ്യമാണ് അത്. ആ സ്വപ്നം സാക്ഷാത്കരിക്കാൻവേണ്ടി ഒരുപാട് കണ്ണീരും ചോരയും ഫലസ്തീനികൾ ഒഴുക്കിക്കഴിഞ്ഞു. അവരിൽ ഒരാളാണ് സ്വർഗ്ഗത്തിൽ കഴിയുന്ന ഫർനാസ്. ഭൂമിയിൽ കഴിയുന്ന തന്റെ പ്രണയിനി അലാമിയയ്ക്ക് തന്റെ അരികിൽ വന്നെത്താൻ അയാൾ അവസരം നൽകുന്നു… ചരിത്രവും മിത്തും രാഷ്ട്രീയവും അലിഞ്ഞു ചേരുന്ന ഈ നോവൽ ഒരു നല്ല വായനാനുഭവമാണ്.

ഇടിമിന്നലുകളുടെ പ്രണയത്തിനും പി കെ പാറക്കടവ് എഴുതിയ കുഞ്ഞു നോവലാണ് മീസാൻ കല്ലുകളുടെ കാവൽ’. മൂന്ന് പതിപ്പുകൾ പിന്നിട്ട ഈ നോവലിൽ അദ്ദേഹത്തിന്റെ കുട്ടിക്കാലമുണ്ട്. കുട്ടിക്കാലത്ത് നിന്ന് അദ്ദേഹം കുഴിച്ചെടുത്ത കഥകളുണ്ട്. കുന്നിൻപുറത്തെ ചാവോക്ക് മരങ്ങളും കോളേജ് കാലവുമുണ്ട്. എം മുകുന്ദനും ആധുനികതയുമുണ്ട്. നാടും നാട്ടിലെ കഥാപാത്രങ്ങളുമുണ്ട്. തോപ്പിൽ മുഹമ്മദ്‌ മീരാൻ ‘മീസാൻകല്ലുകളുടെ കാവൽ’ തമിഴിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പി കെ പാറക്കടവിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.