DCBOOKS
Malayalam News Literature Website
Rush Hour 2

ഓണ്‍ലൈന്‍ പെയിന്റിങ് മത്സരത്തിലേക്ക് നാളെ കൂടി രചനകള്‍ അയക്കാം

Painting competition

ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പെയിന്റിങ് മത്സരത്തിലേക്ക് നാളെ കൂടി രചനകള്‍ അയക്കാം.

‘ലോസ്റ്റ് ഇന്‍ ലോക്ഡൗണ്‍’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചിത്രങ്ങളാണ് മത്സരത്തിലേക്ക് അയക്കേണ്ടത്. ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. 50,000 രൂപയുടെ ക്യാഷ് പ്രൈസാണ് വിജയികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ന്യൂ ഡല്‍ഹിയിലെ വേള്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ഡിസൈനിലെ മുന്‍ ഡീനും
വിഷ്വല്‍ ആര്‍ട്‌സിലെ അറിയപ്പെടുന്ന കലാകാരനും ബഹുഭാഷാ എഴുത്തുകാരനുമായ അജയ കുമാര്‍, ചിത്രകാരനും ഡിസൈനറും കാലിഗ്രാഫിസ്റ്റുമായ സാബു കുര്യന്‍, തുടര്‍ച്ചയായി അഞ്ച് തവണ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സിന്റെ മികച്ച വാണിജ്യ ഡിസൈനര്‍ അവാര്‍ഡ് നേടിയ സൈനുല്‍ ആബിദ് എന്നിവര്‍ ഉള്‍പ്പെടുന്ന വിദഗ്ദ ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുക.

രജിസ്റ്റര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.