DCBOOKS
Malayalam News Literature Website

രചനയുടെ പിന്നാമ്പുറക്കഥകളുമായി ‘കഥ വന്ന കഥ’

Reading Week

വായനാവാരാഘോഷങ്ങളുടെ ഭാഗമായി പ്രിയവായനക്കാര്‍ക്കായി രചനയുടെ പിന്നാമ്പുറക്കഥ പറയുന്ന ‘കഥ വന്ന കഥ’ എന്ന പരിപാടിയുമായി ഡിസി ബുക്‌സ്.

‘വായനാവാരം വായനാതാരം’ എന്ന പേരില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്ന ‘കഥ വന്ന കഥ’  യില്‍
പ്രമുഖര്‍ അവരുടെ രചനകളെക്കുറിച്ചുള്ള കഥാവര്‍ത്തമാനങ്ങള്‍ പങ്കുവെക്കും.ഇന്ന് മുതല്‍ ജൂണ്‍ 24 വരെ രാത്രി 8 മണി മുതല്‍ പ്രിയവായനക്കാര്‍ക്ക് ഡിസി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക്ക്, യൂട്യൂബ് പേജുകളിലൂടെ പരിപാടിയുടെ ഭാഗമാകാം. സുഭാഷ് ചന്ദ്രന്‍, ജി.ആര്‍. ഇന്ദുഗോപന്‍, സോണിയ റഫീഖ്, കെ.പി രാമനുണ്ണി, ലാസര്‍ ഷൈന്‍, സിഎസ് ചന്ദ്രിക, പ്രമോദ് രാമന്‍, കെ രേഖ തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുക്കും.

‘കഥ വന്ന കഥ’ തത്സമയം ആസ്വദിക്കാന്‍ ഡിസി ബുക്‌സ് ഫേസ്ബുക്ക്, യൂ ട്യൂബ് പേജുകള്‍
സബ്‌സ്‌ക്രൈബ് ചെയ്യൂ.

Comments are closed.