DCBOOKS
Malayalam News Literature Website

‘ബഷീര്‍ സമ്പൂര്‍ണ കൃതികള്‍’ ഇപ്പോള്‍ സ്വന്തമാക്കാം 25% വിലക്കുറവില്‍!

Basheer

ഡിസി ബുക്‌സ് വായനാവാരാഘോഷങ്ങളുടെ ഭാഗമായി അനശ്വര സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ ( രണ്ട് വാല്യങ്ങള്‍)  ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്ക്  ഒരു സുവര്‍ണ്ണാവസരം. 1,700  രൂപ മുഖവിലയുള്ള പുസ്തകം  25% വിലക്കുറവില്‍ 1,349 രൂപയ്ക്ക് ഇപ്പോള്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാം. ഡി സി ബുക്‌സിന്റെ ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍  ഇന്ന് മുതല്‍ ജൂണ്‍ 24 വരെയാണ് ഈ ആനുകൂല്യം ലഭ്യമാവുക.

“ബഷീര്‍ കൃതികളിലുടനീളം ദൃശ്യമാകുന്ന അതിശക്തമാകുന്ന ഒരന്തര്‍ധാരയുണ്ട്. അത് സ്‌നേഹമാണ്. സൂഫിയും സന്ന്യാസിയുമായിരുന്ന ഈ എഴുത്തുകാരന്റെ ഹൃദയത്തില്‍നിന്ന് വിനിര്‍ഗ്ഗളിക്കുന്ന ആ ശക്തി മനുഷ്യനെ മാത്രമല്ല സര്‍വ്വ ചരാചരങ്ങളെയും അതിന്റെ ഗാഢാശ്ലേഷത്താല്‍ വരിഞ്ഞുകെട്ടുന്നു”- ടി.പത്മനാഭന്‍

മുഹമ്മദ് ബഷീറിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ 25% വിലക്കുറവില്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

ജനകീയനായ, മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. ഒരര്‍ത്ഥത്തില്‍ സാഹിത്യത്തിലെ സുല്‍ത്താന്‍ തന്നെ.  കഥകളുടെ, ലാളിത്യത്തിന്റെ, സ്​നേഹത്തിന്റെ, തമാശകളുടെ, അങ്ങനെ എന്തിന്റെയൊക്കെയോ സുൽത്താനായി മാറിയ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.