DCBOOKS
Malayalam News Literature Website

‘പ്രണയവും ഭൂതാവേശവും’, ‘അപരിചിത തീര്‍ത്ഥാടകര്‍’; ഗബ്രിയേൽ ഗാർസിയ മാർക്വിസിന്റെ ഏറ്റവും പുതിയ പുസ്തകങ്ങൾ ലോക്ഡൗൺ നാളുകളിലും വായനക്കാരിലേക്ക് !

ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ഏറ്റവും പുതിയ രണ്ട് പുസ്തകങ്ങള്‍കൂടി ഈ ലോക്ഡൗൺ നാളുകളിലും ഡിസി ബുക്സിലൂടെ വായനക്കാരിലേക്ക്. ഗബ്രിയേൽ ഗാർസിയ മാർക്വിസിന്റെ ‘പ്രണയവും ഭൂതാവേശവും’, ‘അപരിചിത തീര്‍ത്ഥാടകര്‍’ എന്നീ പുസ്തകങ്ങള്‍ ഇപ്പോൾ ഓർഡർ ചെയ്യാം ഡിസി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെ.

റാബീസ് ബാധിച്ചു മരിച്ച പന്ത്രണ്ടു വയസ്സുമാത്രം പ്രായമുള്ള സിയെര്വാ മരിയ എന്ന പെണ്കുട്ടിയുടെ കഥ പറയുകയാണ് മാര്കേസ് ‘പ്രണയവും ഭൂതാവേശവുംഎന്ന നോവലിലൂടെ . അദ്ദേഹത്തിന് 14 വയസ്സുള്ളപ്പോള് അദ്ദേഹത്തിന്റെ മുത്തശ്ശി പറഞ്ഞ ഒരു ഐതിഹാസിക കഥയുടെ സാങ്കല്പിക പ്രാതിനിധ്യമാണ് ഈ നോവല്. വിവര്ത്തനം : ഡോ. ജോളി വര്ഗീസ്.

പുസ്തകം ഓർഡർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ

ഒരു ജനതയുടെ ജീവിതത്തിന്‍റെയും ദര്‍ശനത്തിന്‍റെയും സാക്ഷ്യം വഹിക്കുന്ന പന്ത്രണ്ട് കഥകളാണ് ‘അപരിചിത തീര്‍ത്ഥാടകര്‍. യാഥാര്‍ത്ഥ്യങ്ങള്‍ സ്വപ്നങ്ങളായും സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളായും തോന്നിക്കുന്ന അപരിചിത നഗരങ്ങളിലൂടെ ഒരു ലാറ്റിനമേരിക്കന്‍ മനസ്സ് നടത്തുന്ന തീര്‍ത്ഥയാത്രകളാണ് അപരിചിത തീര്‍ത്ഥാടകര്‍’.

പുസ്തകം ഓർഡർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ

 

 

 

Comments are closed.