DCBOOKS
Malayalam News Literature Website

ദേശീയ സീനയര്‍ സ്‌കൂള്‍ മീറ്റില്‍ കേരളത്തിനു മൂന്നാം സ്വര്‍ണം

ദേശീയ സീനയര്‍ സ്‌കൂള്‍ മീറ്റില്‍ കേരളത്തിനു മൂന്നാം സ്വര്‍ണം. ലോംഗ്ജംപില്‍ പറളിയുടെ ടി.പി. അമലിലൂടെയാണ് കേരളം മൂന്നാം സ്വര്‍ണം കരസ്ഥമാക്കിയത്. പറളിയുടെ എന്‍. അനസ് വെള്ളിയും കരസ്ഥമാക്കി.

നേരത്തെ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പുല്ലൂരാമ്പാറ സെന്റ്. ജോസഫ് സ്‌കൂളിലെ അപര്‍ണ റോയിയും പോള്‍വോട്ടില്‍ കല്ലടിയുടെ നിവ്യ ആന്റണിയും സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.

 

Comments are closed.