DCBOOKS
Malayalam News Literature Website

സസ്‌പെന്‍സ് ത്രില്ലറുമായി ‘നരഗസൂരന്‍’; ട്രെയിലര്‍

ധ്രുവങ്ങള്‍ പതിനാറ് എന്ന ത്രില്ലര്‍ ചിത്രത്തിലൂടെ ആരാധകരുടെ ശ്രദ്ധ നേടിയ കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നരഗസൂരന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അരവിന്ദ് സ്വാമി, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ബദ്രി കസ്തൂരിയും ഗൗതം മേനോനും ചേര്‍ന്നാണ്.

ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായി ഒരുക്കിയിരിക്കുന്ന നരഗസൂരനില്‍ ധ്രുവ് എന്ന കഥാപാത്രത്തെയാണ് അരവിന്ദ് സ്വാമി അവതരിപ്പിക്കുന്നത്. പൊലീസ് ഓഫീസര്‍ ലക്ഷ്മണയായി ഇന്ദ്രജിത്തും എത്തുന്നു. ശ്രിയ ശരണ്‍, സുദീപ് കിഷന്‍, ആത്മിക എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റിലാണ് നരഗസൂരന്റെ ട്രെയിലര്‍. എട്ട് ലക്ഷത്തോളം പേരാണ് ട്രെയിലര്‍ ഇതുവരെ കണ്ടത്. റോണ്‍ ഏതനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഓഗസ്റ്റ് 31-ന് ചിത്രം തീയറ്ററുകളിലെത്തും.

Comments are closed.