DCBOOKS
Malayalam News Literature Website

മാറുന്ന മലയാള സിനിമയും ആസ്വാദനവും

മൂവിങ് ഇമേജസ് ആന്‍ഡ് ടൈംസ് എന്ന വിഷയത്തില്‍ കെ.എല്‍.എഫില്‍ നടന്ന സംവാദത്തില്‍ പ്രശസ്ത ചലച്ചിത്രനടി പദ്മപ്രിയ, സംവിധായകനും തിരക്കഥാകൃത്തുമായ വിപിന്‍ വിജയ് എന്നിവര്‍ പങ്കെടുത്തു. ചലച്ചിത്ര നിരൂപകന്‍ സി.എസ്.വെങ്കിടേശ്വരനായിരുന്നു മോഡറേറ്റര്‍.

കാലാകാലങ്ങളായി സിനിമാ മേഖലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചു പറഞ്ഞ സി.എസ്.വെങ്കിടേശ്വരന്‍, അവയെ ഉത്ഭവം, അനലോഗില്‍ നിന്നുള്ള മാറ്റം, സിനിമയുടെ ശിഥിലീകരണം എന്നിങ്ങനെ തരംതിരിച്ചു. സിനിമ ഒരു പൊതുകലയാണെന്ന് പറഞ്ഞ വിപിന്‍ വിജയ്, ഏതുകാലത്തും സിനിമ അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്നും ഫാസിസ്റ്റ് നേതാക്കളായ ബെനിറ്റോ മുസോളിനി, അഡോള്‍ഫ് ഹിറ്റ്‌ലര്‍ തുടങ്ങിയവര്‍ തന്റെ ഫാസിസ്റ്റ് അജണ്ട പ്രചരിപ്പിക്കാനായി സിനിമയെ ഉപയോഗിച്ചിരുന്നുവെന്നും അഭിപ്രായപ്പെട്ടു.
ലൂമിയര്‍ സഹോദരങ്ങളില്‍ നിന്നും അനലോഗുകളിലേക്കും ശേഷം ഇന്ന് എത്തിനില്‍ക്കുന്ന നവയുഗ സിനിമകളിലേക്കും വന്നപ്പോഴുണ്ടായ മാറ്റങ്ങള്‍ വിവരിച്ച പദ്മപ്രിയ, കാഴ്ച എന്ന മലയാള സിനിമ അനലോഗ് വിദ്യയാണ് ഉപയോഗിച്ചതെന്നും അതില്‍ കുറഞ്ഞ ഷോട്ടുകളാണ് ഉണ്ടായിരുന്നതെന്നും അതില്‍ തന്നെ സീന്‍ മികച്ചതാക്കേണ്ടി വന്നെന്നും ഓര്‍ത്തെടുത്തു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെ നെറ്റ്ഫഌക്‌സ്, ആമസോണ്‍ െ്രെപം എന്നിവയെ സൂചിപ്പിച്ചതോടൊപ്പം ഇവ സിനിമാമേഖലയെ എങ്ങനെ മാറ്റിമറിക്കുന്നു എന്നും പറഞ്ഞു. ഇന്നത്തെ തലമുറ താരങ്ങളേക്കാള്‍ ഉപരി കഥകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും അഭിപ്രായപ്പെട്ടു.

ഇരുട്ടു മുറികളില്‍ നിന്ന് ഇന്നത്തെ സിനിമാ ആസ്വാദന രീതികള്‍ വ്യത്യസ്തമാണെന്നും വെര്‍ച്വല്‍ റിയാലിറ്റി പോലുള്ള സാങ്കേതിക വിദ്യകളാണ് നാം ഇന്ന് ഉപയോഗിക്കുന്നതെന്നും പദ്മപ്രിയ പറഞ്ഞു. ഇരുട്ടുനിറഞ്ഞ തിയേറ്ററുകളെ കുറിച്ചോര്‍ക്കുമ്പോള്‍ പിന്നില്‍ നിന്ന് തന്റെ നേര്‍ക്കുവരുന്ന കൈകളാണ് ഓര്‍മ വരിക എന്ന് കൂട്ടിച്ചേര്‍ത്ത പദ്മപ്രിയ സ്ത്രീ എവിടെയും സുരക്ഷിതയല്ല എന്നും പറയാതെ പറഞ്ഞു.

Comments are closed.