DCBOOKS
Malayalam News Literature Website

ജാതി എന്നാല്‍ സമൂഹത്തിലെ അധികാരശ്രേണിയെ സൂചിപ്പിക്കുന്നു: ആനന്ദ് തേല്‍തുംതെ

കെ.എല്‍.എഫിന് തിരശീല വീഴാന്‍ ഇനി ഒരു ദിവസം ബാക്കി നില്‍ക്കേ വേദി തൂലികയില്‍ ‘അനിഹിലേഷന്‍ ഓഫ് കാസ്റ്റ്’എന്ന വിഷയത്തില്‍ ആനന്ദ് തേല്‍തുംതെയുമായി നന്ദിനി നായരാണ് അഭിമുഖസംഭാഷണം നടത്തിയത്.

ഇന്ത്യയിലെ ജാതിവ്യവസ്ഥയെ കുറിച്ച് ചര്‍ച്ച ചെയ്ത ഈ സെഷനില്‍ ജാതി എന്നാല്‍ സമൂഹത്തിലെ അധികാര ശ്രേണിയെ സൂചിപ്പിക്കുന്നു എന്നും ഭരണഘടന എന്ന ഏറ്റവും മഹത്തായ ഒന്നിനെ ഇന്നത്തെ സാഹചര്യത്തില്‍ ഒരിക്കല്‍കൂടി ചിന്തിച്ച് വിലയിരുത്തേണ്ടതാണെന്നും ആനന്ദ് തേല്‍തുംതെ അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥി സമൂഹത്തെ നമ്മള്‍ ഭയക്കേണ്ടതുണ്ടെന്നും അവര്‍ ചില സമയങ്ങളില്‍ അപകടകാരികള്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.