DCBOOKS
Malayalam News Literature Website

അരനൂറ്റാണ്ടിനുശേഷം മലയാളലിപി പരിഷ്‌കരിക്കുന്നു

മലയാളത്തിലെ അക്ഷരമാലയും ലിപിവ്യവസ്ഥയും എഴുത്തുരീതിയും ഏകീകരിക്കാനുള്ള നിര്‍ദേശങ്ങളടങ്ങുന്ന ആദ്യറിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയോഗിച്ച ഭാഷാനിര്‍ദേശക വിദഗ്ധസമിതി ശുപാര്‍ശചെയ്തു. അരനൂറ്റാണ്ടിനുശേഷമാണ് മലയാളലിപി പരിഷ്‌കരിക്കുന്നത്.

1971-ലെ ലിപിപരിഷ്‌കരണ ഉത്തരവ് പുനഃപരിശോധിച്ചാണ് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയുടെ അധ്യക്ഷതയില്‍ ഭാഷാപണ്ഡിതരുടെ സമിതി മാറ്റങ്ങള്‍ നിര്‍ദേശിച്ചത്. വിദഗ്ധസമിതിയുടെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഔദ്യോഗികഭാഷ സംബന്ധിച്ച സംസ്ഥാനതലസമിതി അംഗീകരിച്ച് ഉത്തരവിറക്കുന്നതോടെ മാറ്റങ്ങള്‍ നിലവില്‍വരും.

1971ലെ ലിപി പരിഷ്‌കരണ ഉത്തരവ് പുനഃപരിശോധിച്ചാണ് ചീഫ് സെക്രട്ടറി ഡോ. വി .പി. ജോയിയുടെ അധ്യക്ഷതയിൽ ഭാഷാപണ്ഡിതരുടെ സമിതി മാറ്റങ്ങൾ നിർദേശിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തുന്നതിന് നടപടിയെടുക്കാനും വിദഗ്ധസമിതി ശുപാർശ ചെയ്തു. പാഠപുസ്തകങ്ങളിൽനിന്ന് അക്ഷരമാല ഒഴിവാക്കിയത് സമൂഹത്തിൽ ചർച്ചയായിരുന്നു. ഇതോടെയാണ് സർക്കാർ ഉണർന്നതും അക്ഷരമാല പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതും. കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ വിദ്യാഭ്യാസമ​ന്ത്രി വി. ശിവൻകുട്ടി ഇക്കാര്യം അറിയിക്കുകയും ചെയ്തു.

Comments are closed.