DCBOOKS
Malayalam News Literature Website

വളളുവനാടിന്റെ ചാവേറുകളുടെ ചരിത്രം പറയുന്ന ‘മാമാങ്കത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിചിത്രം മാമാങ്കത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുകയാണ്. മലയാളത്തിലെ ഏക്കാലത്തേയും വലിയ ബിഗ് ബജറ്റ് ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം ഫെബ്രുവരി അവസാനം മംഗലാപുരത്ത് ആരംഭിക്കും.

നവാഗതനായ സജീവ് പിളള 12 വര്‍ഷത്തെ ഗവേഷണം നടത്തി തയ്യാറാക്കിയ ഗംഭീര തിരക്കഥയാണ് ചിത്രത്തിന്റെ സവിശേഷത. സജീവ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. 17 ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിളളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ഇന്ത്യന്‍ സിനിമയിലെ വലിയൊരു താരനിര തന്നെ മാമാങ്കത്തില്‍ അണിനിരക്കും. താര നിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നതായി അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ചിത്രത്തിന്റെ പേരായി മാമാങ്കം ഉപയോഗിക്കാന്‍ നവോദയ അനുമതി നല്‍കിയിരുന്നു. മാമാങ്കം എന്ന പേരില്‍ നവോദയ 1979 ല്‍ ചിത്രം പുറത്തിറക്കിയിട്ടുണ്ട്.

 

Comments are closed.