DCBOOKS
Malayalam News Literature Website

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ നോവല്‍ ചര്‍ച്ച ഇന്ന് ക്ലബ് ഹൗസില്‍

എം മുകുന്ദന്റെ ‘മയ്യഴിപുഴയുടെ തീരങ്ങളില്‍’ എന്ന നോവലിനെ ആസ്പദമാക്കി ബുക്സ്റ്റാള്‍ജിയ സംഘടിപ്പിച്ചിരിക്കുന്ന നോവല്‍ ചര്‍ച്ച ഇന്ന് രാത്രി 8 മണിക്ക് ബുക്സ്റ്റാള്‍ജിയ ക്ലബ്ബ് ഹൗസില്‍ നടക്കും. പി.കെ. രാജശേഖരന്‍ നയിക്കുന്ന ചര്‍ച്ചയില്‍ പ്രിയവായനക്കാര്‍ക്കും പങ്കെടുക്കാം.

മയ്യഴിയുടെ സ്വാതന്ത്ര്യസമരപ്പോരാട്ടത്തിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ. ജന്മനാടിന്റെ ഭൂതകാലത്തിലേക്ക് ഇറങ്ങിച്ചെന്ന മയ്യഴിയുടെ കഥാകാരനായ എം. മുകുന്ദൻ മലയാള സാഹിത്യത്തിന് സമ്മാനിച്ച അമൂല്യനിധിയാണ് ഈ നോവൽ.

Stay tuned ; https://www.clubhouse.com/event/mJ63NW2d

Comments are closed.