DCBOOKS
Malayalam News Literature Website

ഇതുവരെ വായിക്കാതെ പോയതും വായിച്ചു മതിവരാത്തതുമായ നോവലുകള്‍ ഒരുമിച്ച് കോര്‍ത്ത്‌ ഡിസി ബുക്‌സ് ; ഉടന്‍ പ്രീബുക്ക് ചെയ്യൂ ‘മലയാള നോവല്‍ സാഹിത്യമാല’

കുന്ദലത, ഇന്ദുലേഖ, മാര്‍ത്താണ്ഡവര്‍മ്മ തുടങ്ങി മലയാള സാഹിത്യമാലയില്‍ ഇതുവരെ വായിക്കാതെ പോയതും വായിച്ചു മതിവരാത്തതുമായ നോവലുകള്‍ ബാക്കിയുണ്ടോ? ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട 200 നോവലുകള്‍ വായിച്ചിട്ടുണ്ടോ? 1887 മുതല്‍ ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ടായ മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഡിസി ബുക്‌സ് അവതരിപ്പിക്കുന്നു ‘മലയാള നോവല്‍ സാഹിത്യമാല’. മലയാള സാഹിത്യ ലോകത്തിന്റെ ഭൂതകാലത്തേയ്ക്കുള്ള ഒരു മടക്കയാത്രയാണ് പ്രശസ്ത നിരൂപകനും അദ്ധ്യാപകനും ഗവേഷകനുമായ ഡോ.എം.എം. ബഷീര്‍ എഡിറ്റ് ചെയ്ത ‘മലയാള നോവല്‍ സാഹിത്യമാല’.മലയാള നോവലുകള്‍ വായിച്ചവര്‍ക്കും, ഇനിയും വായിച്ചിട്ടില്ലാത്തവര്‍ക്കും ഒരുപോലെ ഈ ബൃഹദ്ഗ്രന്ഥം ഉപകരിക്കും. മൂന്ന് വാല്യങ്ങളിലായി 3000 പേജില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചു . 3500 രൂപ മുഖവിലയുള്ള പുസ്തകം 1999 രൂപയ്ക്ക് വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്.

മലയാളത്തില്‍ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ട നോവലുകളില്‍നിന്ന് തീര്‍ച്ചയായും മലയാളികള്‍ വായിച്ചിരിക്കേണ്ട 200 നോവലുകള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥം. ഓരോ നോവലിന്റെയും കഥയും പ്രമേയവും പശ്ചാത്തലവും എന്തെല്ലാമെന്നും പ്രധാനകഥാപാത്രങ്ങള്‍ ആരെല്ലാമെന്നും പുസ്തകം നിങ്ങള്‍ക്ക് പറഞ്ഞുതരും. ഓരോ നോവലിന്റെയും പ്രത്യേകതകളും അവയ്ക്ക് മലയാളനോവല്‍ സാഹിത്യചരിത്രത്തിലുള്ള സ്ഥാനവും വിലയിരുത്തുകയും ആസ്വാദനം രേഖപ്പെടുത്തുകയും ചെയ്യുന്നു

പ്രമേയം (Theme), ഇതിവൃത്തം (Plot) , സംഭവങ്ങള്‍ (Events), പശ്ചാത്തലം, സാമൂഹികപരിതോവസ്ഥകള്‍, ആഖ്യാനത്തിന്റെ സ്വഭാവം, കാഴ്ചക്കോണുകള്‍ എന്നിവയെക്കുറിച്ച് വായനക്കാര്‍ക്ക് വ്യക്തമായ ധാരണ ഈ പുസ്തകംനിങ്ങള്‍ക്ക് നല്‍കുന്നു. ഓരോ നോവലുകളിലെയും കഥാപാത്രങ്ങളെ വിശദമായി പരിചയെപ്പടുത്തുന്നതോടൊപ്പം ഇതിവൃത്തവുമായി കഥാപാത്രങ്ങള്‍ക്കുള്ള ബന്ധവും സൂചിപ്പിക്കുന്നു.

ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 99461 08448, 9946 108781, വാട്‌സ് ആപ് നമ്പര്‍  9946 109449

ഓണ്‍ലൈനില്‍: www.onlinestore.dcbooks.com

കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/ കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം. ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണി ഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്കു ചെയ്യാവുന്നതാണ് വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: www.dcbooks.com

.

Comments are closed.