DCBOOKS
Malayalam News Literature Website

എം.ടി. അന്‍സാരിയുടെ ‘മലബാര്‍ ദേശീയതയുടെ ഇട-പാടുകള്‍’; പരിഷ്‌കരിച്ച പതിപ്പ് ഇപ്പോള്‍ വിപണിയില്‍

ഡിസി ബുക്സ് പ്രസിദ്ധീകരിച്ച എം.ടി. അന്‍സാരിയുടെ ‘മലബാര്‍ ദേശീയതയുടെ ഇട-പാടുകള്‍’ എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇപ്പോള്‍ വിപണിയില്‍. സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും പുസ്തകം വായനക്കാര്‍ക്ക് സ്വന്തമാക്കാം.

മലബാര്‍ കലാപത്തിന് ഒരു നൂറ്റാണ്ടുതികയുമ്പോള്‍ ആ സമരത്തിന്റെ പാടുകള്‍ ഇനിയും പേറാന്‍ വിധിക്കപ്പെട്ട ചരിത്രത്തെയും സംസ്‌കാരത്തെയും സാഹിത്യത്തെയും സമൂഹത്തെയും വിലയിരുത്തുകയും പ്രശ്‌നവത്കരിക്കുകയുമാണ് അന്‍സാരി. മലബാര്‍ കലാപത്തെക്കുറിച്ച് ഇതുവരെ ഉണ്ടായ ചരിത്രപാഠങ്ങളില്‍നിന്നും പഠനങ്ങളില്‍നിന്നും വ്യത്യസ്തമായ സമീപനംകൊണ്ട് ശ്രദ്ധേയമായ കൃതിയുടെ പരിഷ്‌കരിച്ച പതിപ്പാണ് ഇപ്പോള് ലഭ്യമാക്കിയിരിക്കുന്നത്.

മലബാറിന്റെ ചരിത്ര/സാഹിത്യ പാഠങ്ങൾ ദേശീയതയുടെ വിവിധങ്ങളായ ഇടപാടുകളെ പരിശോധിച്ചുകൊണ്ട്‌ അത്‌ മാപ്പിളമാരിൽ സൃഷ്‌ടിച്ച പാടുകൾ എന്തെല്ലാമെന്ന്‌ അപഗ്രഥിക്കുന്ന ഈ പഠനം ഇസ്ലാമിനെ മതഭ്രാന്തർ മാത്രമായി മുദ്രകുത്തുന്ന സാഹചര്യങ്ങളെയും സന്ദർഭങ്ങളെയും സമർത്ഥമായി പുറത്തുകൊണ്ടുവരുന്നു. ഇ.വി. രാമകൃഷ്‌ണന്റെയും കെ.കെ. കൊച്ചിന്റെയും പഠനക്കുറിപ്പുകളും പുസ്തകത്തിലുണ്ട്.

പുസ്തകം വാങ്ങാന് ക്ലിക്ക് ചെയ്യൂ

Comments are closed.