DCBOOKS
Malayalam News Literature Website

ബി.മുരളിയുടെ പുസ്തകങ്ങള്‍ ഇപ്പോള്‍ വിപണിയില്‍

മലയാള കഥ സാഹിത്യത്തിൽ തനിക്ക് മാത്രം ഒരിടമുണ്ടെന്നു തെളിയിച്ച കഥാകൃത്താണ് ബി മുരളി. മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ ബി.മുരളിയുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും ഇപ്പോള്‍ വില്‍പ്പനയില്‍. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും പുസ്തകം സ്വന്തമാക്കാവുന്നതാണ്. ബി മുരളിയുടെ കഥകൾ ഓരോന്നും വ്യത്യസ്തമായ അനുഭവമാണ് പകരുന്നത്. ഒന്നും മറ്റൊന്നിനോട് സാമ്യം പുലർത്തുന്നില്ല.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ബി മുരളിയുടെ രാഗനിബദ്ധമല്ല മാംസം, കാമുകി, നിന്റെ ചോരയിലെ വീഞ്ഞ്, പഞ്ചമി ബാര്‍, 100 കഥകള്‍, വടക്കന്‍ കാറ്റിന്റെ സമ്മാനങ്ങള്‍, ബൈസിക്കിള്‍ റിയലിസം എന്നീ പുസ്തകങ്ങള്‍ ഇപ്പോള്‍ വാങ്ങാം.

എഴുത്തുകാരനെ കുറിച്ച്

മലയാള ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനും. കൊല്ലം സ്വദേശിയാണ്. ഫാത്തിമാ മാതാ നാഷണല്‍ കോളേജില്‍ നിന്നു ബിരുദം. ഉമ്പര്‍ട്ടോ എക്കോ, പൂമുടിക്കെട്ടഴിഞ്ഞതും പുഷ്പജാലം കൊഴിഞ്ഞതും, 100 കഥകള്‍, കോടതി വരാന്തയിലെ കാഫ്ക, ചെന്തീ പോലൊരു മാലാഖ, കാമുകി, ഹരിതവൈശികം, പ്രോട്ടോസോവ (കഥാ സമാഹാരങ്ങള്‍), ആളകമ്പടി, നിന്റെ ചോരയിലെ വീഞ്ഞ് (നോവലുകള്‍) , ജാക്ക് & ജില്‍ (ബാല സാഹിത്യം), റൈറ്റേഴ്‌സ് ബ്ലോക്ക് (ഉപന്യാസ സമാഹാരം) എന്നിവ പ്രധാനകൃതികള്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2013-െല ചെറുകഥയ്ക്കുള്ള പുരസ്‌കാരം, എസ്.ബി.ടി സാഹിത്യ പുരസ്‌കാരം, സംസ്‌കൃതി പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, അങ്കണം അവാര്‍ഡ്, സിദ്ധാര്‍ഥ ഫൗണ്ടേഷന്‍ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു.

ബി മുരളിയുടെ കൃതികൾക്കായി സന്ദർശിക്കുക

Comments are closed.