DCBOOKS
Malayalam News Literature Website

മഹാവീര്യര്‍-ഫിക്ഷനും ഭാവനയും; മുഖാമുഖം പരിപാടിയില്‍ എം മുകുന്ദനും എബ്രിഡ് ഷൈനും ശ്രീപാര്‍വ്വതിയും പങ്കെടുക്കും

മഹാവീര്യര്‍ എന്ന സിനിമയെ മുന്‍നിര്‍ത്തി ‘ഫിക്ഷനും ഭാവനയും’ എന്ന വിഷയത്തില്‍ നടക്കുന്ന  മുഖാമുഖം പരിപാടിയിൽ എം മുകുന്ദനും എബ്രിഡ് ഷൈനും ശ്രീപാര്‍വ്വതിയും പങ്കെടുക്കും.  ഇന്ന് (വെള്ളി, 29 ജൂലൈ 2022) വൈകുന്നേരം അഞ്ച് മണിക്ക് കൊച്ചി ലുലുമാളിലാണ് ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്. ഡി സി ബുക്സും ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലുലു ബുക്ഫെസ്റ്റിന്റെ ഭാഗമായാണ് പരിപാടി.

എബ്രിഡ് ഷൈന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിവിന്‍ പോളിയും കൂട്ടുകാരും ചേര്‍ന്നു നിര്‍മ്മിച്ച ചിത്രമാണ് ‘മഹാവീര്യര്‍’. എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.

ഇന്ന്  (29 ജൂലൈ 2022) ആരംഭിച്ച ലുലു ബുക്‌ഫെസ്റ്റ് ആഗസ്റ്റ് 7ന് അവസാനിക്കും.

Comments are closed.