DCBOOKS
Malayalam News Literature Website

നാടക പ്രവർത്തകൻ മധു മാസ്റ്റര്‍ അന്തരിച്ചു

പ്രശസ്ത നാടക പ്രവർത്തകനും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനുമായ മധു മാസ്റ്റര്‍ (കെ. മധുസൂദനന്‍ -74 ) അന്തരിച്ചു. എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അമ്മ, സ്പാര്‍ട്ടക്കസ്, പുലിമറഞ്ഞ കുട്ടന്‍ മൂസ്, മൂട്ട, സുനന്ദ തുടങ്ങിയ പതിനഞ്ച് നാടകങ്ങളുടെ രചയിതാവാണ്. എട്ടോളം സിനിമകളിലും വേഷമിട്ടു. തെരുവു നാടകങ്ങളുമായി കേരളത്തിലുടനീളം സഞ്ചരിച്ച കലാകാരനായിരുന്നു. പതിനഞ്ച് നാടകങ്ങൾ രചിച്ചിട്ടുണ്ട്.

എട്ടോളം സിനിമകളിലും അദ്ദേഹം വേഷമിട്ടു. അമ്മ നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചു. നക്സൽ പ്രസ്ഥാനത്തിന്റെ വയനാട് ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് ജയിൽ വാസം അനുഭവിച്ചു. ജനകീയ സാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ കെ.തങ്കം മക്കൾ എം.ടി. വിധു രാജ് (മലയാള മനോരമ സീനിയർ ഫോട്ടോ​ഗ്രാഫർ), അഭിനയ രാജ് (എഎൻഎസ് മീഡിയ കൊച്ചി).

 

Comments are closed.