DCBOOKS
Malayalam News Literature Website

കുടുംബപ്രേക്ഷകര്‍ക്കായി ജയറാമിന്റെ ‘ലോനപ്പന്റെ മാമ്മോദീസ’; ട്രെയിലര്‍

ജയറാം നായകനാകുന്ന ലോനപ്പന്റെ മാമ്മോദീസ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്‍ നായകനായ ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തിനു ശേഷം ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ അന്ന രേഷ്മ രാജന്‍, കനിഹ, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്ജ്, ശാന്തി കൃഷ്ണ, സ്‌നേഹ, ഹരീഷ് കണാരന്‍ എന്നിവരും ചിത്രത്തിലുണ്ട്.

പെന്‍ ആന്റ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും എസ്. ടാക്കീസിന്റെ ബാനറില്‍ ഷിനോയ് മാത്യുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.അല്‍ഫോന്‍സ് ജോസഫാണ് ചിത്രത്തിന്റെ സംഗീതം.

Comments are closed.