DCBOOKS
Malayalam News Literature Website

പാറക്കടവിന്റെ ഇരുപത്തിയൊന്നാം ദിവസത്തെ കഥ വായിക്കാം; ആകാശവും ഭൂമിയും!

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ രാജ്യമാകെ മൂന്നാഴ്ചത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് പ്രിയപ്പെട്ട വായനക്കാര്‍ക്കായി ഒരു ദിവസം ഒരു കഥ എന്ന പ്രഖ്യാപനവുമായി മലയാളികളുടെ പ്രിയ എഴുത്തുകാരൻ പി.കെ പാറക്കടവ് എത്തിയത്.

തന്റെ ഫേസ്ബുക് പേജിലൂടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മിനിക്കഥകള്‍ രൂപത്തിലുള്ള രചനകളാണ് അദ്ദേഹം വായനക്കാർക്കായി ഫേസ്ബുക് പേജിൽഷെയർ ചെയ്യുന്നത്.
ഫെബ്രുവരി 26 നാണ് ആദ്യ കഥ പാറക്കടവ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

പാറക്കടവിന്റെ ഇന്നത്തെ കഥ വായിക്കാം

കൊറോണക്കാലം – ഒരു ദിവസം ഒരു കഥ –
ഇരുപത്തിയൊന്നാം ദിവസത്തെ കഥ –
ആകാശവും ഭൂമിയും .
ചിത്രീകരണം: മുഖ്താർ ഉദരംപൊയിൽ
@Mukthar Udarampoyil

ആകാശവും ഭൂമിയും
……………………………………
പി.കെ.പാറക്കടവ്
……………………………………..
ആകാശത്തിന്റെ ഔന്നത്യത്തിൽ നിന്ന് വന്ന
മഴയോട് ഭൂമി ചോദിച്ചു:
” എന്തിനാണ് നീ ഇത്രയും ഉയരത്തിൽ നിന്ന്
ഇത്ര താഴേക്ക് വരുന്നത്?’
മഴ പറഞ്ഞു: “അവിടെ മണ്ണും മനുഷ്യരുമില്ല.
ദൈവവും മാലാഖമാരുമേയുള്ളൂ.”
ഭൂമി മഴയെ പുണർന്നു.

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പി.കെ പാറക്കടവിന്റെ രചനകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

കൊറോണക്കാലം – ഒരു ദിവസം ഒരു കഥ -ഇരുപത്തിയൊന്നാം ദിവസത്തെ കഥ -ആകാശവും ഭൂമിയും .ചിത്രീകരണം: മുഖ്താർ ഉദരംപൊയിൽ@Mukthar…

Posted by P K Parakkadavu on Tuesday, April 14, 2020

Comments are closed.