DCBOOKS
Malayalam News Literature Website

ലൈംഗികതയെക്കുറിച്ചുള്ള അപക്വമായ ധാരണകൾ നീക്കുന്ന ‘ഇസ്ലാമിക് സെക്‌സ്’

ലൈംഗികതയെക്കുറിച്ചുള്ള അപക്വമായ ധാരണകൾ നീക്കുന്ന ‘ഇസ്ലാമിക് സെക്‌സ്’ അവതാരികയിൽ നിന്നും

Man is a pleasure – seeking animal. മനുഷ്യൻ ആനന്ദോന്വേഷിയായ ജീവിയാണ്. സുഖദുഃഖ കേന്ദ്രിതമാണ് അവന്റെ പ്രവർത്തനങ്ങൾ. ആധുനിക മനഃശാസ്ത്രത്തിന്റെ പിതാവ് ‘സിഗ്മണ്ട് ഫ്രോയ്ഡ് ‘ ഈ പ്രവണതയെ Pleasure pain തത്വമെന്നാണ് വിശേഷിപ്പിച്ചത്.

വേദനയിൽ നിന്നും വിട്ടുനിലക്കാനുള്ള ത്വരയാണ് സന്തോഷത്തിന്റെ വഴികൾ തേടാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. ആസ്വാദ്യതലങ്ങളെ ആനന്ദകരമാക്കാനുള്ള വൈവിധ്യരൂപേനെയാണ് മനുഷ്യൻ തിരഞ്ഞെടുക്കുന്നതും സ്വായത്വമാക്കുന്നതും.ലൈംഗികജീവിതത്തിന്റെ പരമപ്രധാന താല്പര്യം സുഖാസ്വാദനമാണ്. നല്ലരീതിയിലുള്ള ലൈംഗികവേഴ്ച ഹൃദയസാന്നിധ്യത്തിനു പ്രേരകമാണെന്നാണ്‌ മനഃശാസ്ത്ര പക്ഷം. ഈ തത്ത്വമാണ്‌ ഇസ്ലംംമതവും ഈന്നിപ്പറയുന്നത്‌. ദാമ്പത്യജീവിതത്തിന്റെ ആരോഗ്യകരമായ നിലനിൽപ് ആനന്ദകരമായ ലൈംഗിക നിര്‍വഹണത്തെ ആശ്രയിച്ചാണ്‌. ജനനംമുതല്‍ ഓരോരുത്തരും ലൈംഗികത വിവിധ രീതിയില്‍ ആസ്വദിക്കുന്നുവെന്ന്‌ സിഗ്മണ്ട്‌ ഫ്രോയിഡ്‌ നിരീക്ഷിക്കുന്നുണ്ട്‌.

K.V.K. Bukhari, K.K.C. Muhammad Bakhavi-Islamic Sex - Laimgikathayude Islamikapadangalമനുഷ്യപ്രവര്‍ത്തനങ്ങളുടെ ശക്തമായ പ്രേരകം വിഷയാസക്തിയാണെന്നും മനഃശാസ്ര്രലോകം വിലയിരുത്തുന്നു. കല, സാഹിത്യം, സ്പോര്‍ട്സ്‌, സിനിമ, മതം തുടങ്ങി മനുഷ്യജീവിത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സര്‍വതിന്റെയും സുഖബിന്ദു ലൈംഗിക രൂപത്തിലാണ്‌ കാണപ്പെടുന്നത്‌. ലൈംഗികത പ്രകൃതിദത്തമായ നിര്‍വഹണമാണ്‌. മനുഷ്യന്റെ ശരീരഘടനയ്ക്കും വികാരബോധത്തിനും ഉചിതമായഘടനയിലാണ്‌ ലൈംഗികതയെ ദൈവം സംവിധാനം ചെയ്തിരിക്കുന്നത്‌. അതിനനുസരിച്ചാണ്‌ സ്ത്രീ-പുരുഷ സൃഷ്ടിയും.

ശരീരത്തിലെ അവയവങ്ങളുടെ ഘടനയും ആകൃതിയും അതിന്റെ സംവിധാനവും ലൈംഗികനിര്‍വഹണത്തിനുപയുക്തമായ നിലയിലാണ്‌. ഉപയോഗസ്ഥിതിയനുസരിച്ചാണ്‌ ധാര്‍മികവും അധാര്‍മികവുമായ ലൈംഗികത തരംതിരിയുന്നത്‌. ധാര്‍മികവും സദാചാരനിഷ്ഠവുമാര്‍ന്ന ലൈംഗികതയെയാണ്‌ എല്ലാ മതങ്ങളും പിന്തുണയ്ക്കുന്നത്‌. ഇസ്ലാംമതം വ്യവസ്ഥാപിതമായിത്തന്നെ ലൈംഗികപാഠങ്ങള്‍ നിര്‍ണനയിച്ചിട്ടുണ്ട്‌. ഇസ്‌ലാമികാധ്യാപനങ്ങള്‍ കര്‍മപരമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളില്‍ ലൈംഗികതയുടെ നിര്‍വഹണതലങ്ങളെയും അനുവര്‍ത്തിക്കേണ്ട രൂപങ്ങളെയും വിശദമായി ചര്‍ച്ചചെയ്യുന്നു. ഇത്തരം ചർച്ചകൾ ക്രോഡീകരിച്ച് സമൂഹത്തിന് അവതരിപ്പിക്കാനുള്ള ശ്രമമാണ് മതബിരുദധാരികൂടിയായ കെ വി കെ ബുഖാരിയും , കെ കെ സി മുഹമ്മദ് ബാഖവിയും ‘ഇസ്ലാമിക് സെക്സ് ‘ എന്ന കൃതിയിലൂടെ നടത്തുന്നത്.

ഇസ്ലാമിക സദാചാരപ്രകാരവും ധാര്‍മ്മികനിഷ്ഠയോടുമുള്ള ലൈംഗികത എന്താണെന്ന് വിശദമാക്കുന്ന കെ വി കെ ബുഖാരി , കെ കെ സി മുഹമ്മദ് ബാഖവി എന്നിവരുടെ കൃതി ‘ഇസ്ലാമിക് സെക്‌സ്’

നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ലൈംഗികതയെക്കുറിച്ചുള്ള ധാരണകളെ പൊളിച്ചെഴുതാനുള്ള കെ ആർ ഇന്ദിരയുടെ ധീരമായ ശ്രമം
‘സ്ത്രൈണ കാമസൂത്രം’

രണ്ട് പുസ്തകങ്ങൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം ഇപ്പോൾ വെറും 99 രൂപയ്ക്ക്!

Comments are closed.