DCBOOKS
Malayalam News Literature Website

ലോക്ഡൗൺ സമയത്ത് പ്രിയവായനക്കാർക്കായി അഞ്ച് മികച്ച പുസ്തകങ്ങൾ നിർദ്ദേശിച്ച് ലാജോ ജോസ്

ലോക്ഡൗൺ സമയത്ത് പ്രിയവായനക്കാർക്കായി അഞ്ച് മികച്ച പുസ്തകങ്ങൾ നിർദ്ദേശിച്ച് എഴുത്തുകാരൻ ലാജോ ജോസ്. ലോക്ഡൗൺ സമയത്തെ ഏകാന്തതയും വിരസതയുമൊക്കെ ഒഴിവാക്കാൻ ഭൂരിഭാഗം ആളുകളും ഇന്ന് പുസ്തകങ്ങളെയാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ഈ സമയം പ്രിയവായനക്കാർക്കായി വിവിധ ശ്രേണികളിലുള്ള മികച്ച അഞ്ച് പുസ്തകങ്ങളാണ് ലാജോ ജോസ് നിർദ്ദേശിച്ചിരിക്കുന്നത്.

ഗോഡ്ഫാദർ (translation) – മരിയോ പുസോ

Mario Puzo-Godfatherപരിചയപ്പെടാം, ഒരേസമയം ഏകാധിപതിയും നിഷ്ഠുരനും കൊലയാളിയും കുടുംബസ്‌നേഹിയും പരോപകാരിയുമായ ഡോണ്‍ കോര്‍ലിയോണിയെ. അമേരിക്ക മുഴുവന്‍ പടര്‍ന്നുകിടക്കുന്ന ഇറ്റാലിയന്‍ മാഫിയയിലെ ഏറ്റവും അപകടകാരിയായ ഗോഡ്ഫാദറിനെ. ചോരമണക്കുന്ന വഴികളിലൂടെ കടന്നുപോകുന്ന മാഫിയ കുടുംബങ്ങളുടെ പ്രതികാരത്തിന്റെയും കുടിപ്പകയുടെയും കഥ പറയുന്ന ഈ നോവല്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ട് നാല്പത് വര്‍ഷങ്ങള്‍ പിന്നിടുന്നു. വെള്ളിത്തിരയിലെത്തിയപ്പോള്‍ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനസ്സിലും ചിരപ്രതിഷ്ഠ നേടാന്‍ ഈ നോവലിനായി. അനശ്വരമായ ക്രൈം നോവലിന്റെ പരിഭാഷ. വിവര്‍ത്തനം – ജോര്‍ജ് പുല്ലാട്ട്‌

ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ – ഉമാദത്തൻ

മരണമോ കൊലപാതകമോ ആത്മഹത്യയോ നടന്നു കഴിഞ്ഞാല്‍ സമൂഹവും നീതിപീഠവും അതിന്റെ അന്വേഷണം ആരംഭിക്കുന്നത് Dr B Umadathan-Oru Police Surgeonte Ormakkurippukalശവശരീരത്തില്‍ നിന്നാണ്. കാരണം ഓരോ മൃതശരീരത്തിലും ആതിന്റെ കാരണം അടയാളപ്പെടുത്തിയിട്ടുണ്ടാകും. അവ അന്വേഷകനോട് അത് നിശബ്ദമായി സംസാരിക്കുന്നു. അത് വ്യക്തമായി മനസിലാക്കാന്‍ സാധിച്ചാല്‍ മാത്രമേ അന്വേഷണം ശരിയായ ദിശയില്‍ മുന്നേറുകയുള്ളൂ. ഫോറന്‍സിക് മെഡിസിന്‍ എന്ന വിജ്ഞാന ശാഖയാണ് ഇക്കാര്യത്തില്‍ കുറ്റാന്വേഷണത്തിന് അവലംബം. ഈ രംഗത്ത് പ്രശസ്തനായ ഡോ.ബി.ഉമാദത്തന്റെ പുസ്തകമാണ് ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍’. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കുറേ കുപ്രസിദ്ധ കൊലപാതകങ്ങളുടെ ചുരുളഴിച്ചെടുത്ത ഉദ്വേഗജനകമായ അന്വേഷണ സംഭവങ്ങള്‍ പുസ്തകത്തില്‍ വിവരിക്കുന്നു.

ദി ഡ്രെസ്ഡൻ ഫയലുകൾ (ഫാന്റസി സീരീസ്) – ജിം ബുച്ചർ

അമേരിക്കൻ എഴുത്തുകാരൻ ജിം ബുച്ചർ എഴുതിയ സമകാലിക ഫാന്റസി / മിസ്റ്ററി നോവലുകളുടെ ഒരു പരമ്പരയാണ് ഡ്രെസ്ഡൻ ഫയലുകൾ. ആദ്യത്തെ നോവൽ സ്റ്റോം ഫ്രണ്ട് 2000 ൽ റോക്ക് ബുക്സ് പ്രസിദ്ധീകരിച്ചു. ആധുനിക ചിക്കാഗോയിലെ അമാനുഷിക അസ്വസ്ഥതകളെക്കുറിച്ചുള്ള അന്വേഷണങ്ങൾ വിവരിക്കുമ്പോൾ പ്രധാന കഥാപാത്രവും സ്വകാര്യ അന്വേഷകനും മാന്ത്രികനുമായ ഹാരി ഡ്രെസ്ഡന്റെ വീക്ഷണകോണിൽ നിന്ന് ഒരു ആദ്യ വ്യക്തിയുടെ വിവരണമായാണ് പുസ്തകങ്ങൾ എഴുതുന്നത്.

ഹനിബൽ സീരീസ്- തോമസ് ഹാരിസ് 

ഹനിബൽ ലെക്ടർ ……! തോമസ് ഹാരിസ് എന്ന എഴുത്തുകാരൻ സമ്മാനിച്ച ഒരു കഥാപാത്രം എന്നിരുന്നാലും വളരെ ഭീതിയോടെ ജനം ഓർമ്മിക്കുന്ന ഒരു പേര്. തന്റെ ഇരകളെ അതിക്രൂരമായി കൊല്ലുകയും അതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന സൈക്കോപാത്ത്. ഹനിബൽ സീരിസിലെ ഒരു മനോഹര ത്രില്ലെർ.

ദന്തസിംഹാസനം- മനു എസ്. പിള്ള 

ചരിത്രത്തിന്റെ വിസ്മൃതിയില്‍ മറഞ്ഞ തിരുവിതാംകൂറിലെ അവസാനത്തെ റാണിയായിരുന്ന സേതുലക്ഷ്മി ബായിയുടെ ജീവിതത്തെ Manu S Pillai-Danthasimhasanamകേന്ദ്രീകരിച്ച് തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രവും അധികാരവടംവലികളും രണ്ടു സഹോദരിമാര്‍ക്കിടയിലെ മാത്സര്യങ്ങളും വിവരിക്കുന്ന ഐതിഹാസികഗ്രന്ഥമാണ് മനു എസ്. പിള്ളയുടെ ദന്തസിംഹാസനം. ദീര്‍ഘകാലത്തെ ഗവേഷണങ്ങള്‍ക്കൊടുവിലാണ് മനു ഈ കൃതിയെഴുതുന്നത്. അതിനാല്‍ത്തന്നെ കൃത്യതയോടെയുള്ള വിവരണശേഖരണവും ഒപ്പം മൂലകൃതികളുടെ റഫറന്‍സും ഈ കൃതിയെ ഒരു ആധികാരിക ചരിത്രരേഖയാക്കുന്നു. പ്രതിഭാധനനായ ചിത്രകാരന്‍ രാജാ രവിവര്‍മ്മയില്‍നിന്നാണ് മനു എസ്.പിള്ള കഥ പറഞ്ഞുതുടങ്ങുന്നത്.

Comments are closed.