DCBOOKS
Malayalam News Literature Website

ഒന്നാം പിറന്നാള്‍ ആഘോഷിച്ച് കൊച്ചി മെട്രോ

കൊച്ചി മെട്രോക്ക് ഒരു വയസ്. കഴിഞ്ഞ ജൂണ്‍ 17-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്. വിപുലമായ പരിപാടികളോടെയാണ് കെഎംആര്‍എല്‍ മെട്രോയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. ഇടപ്പള്ളി മെട്രോ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജനപ്രതിനിധികളും കെഎംആര്‍എല്‍ അധികൃതരും മെട്രോ ജീവനക്കാരും ചേര്‍ന്ന് ഒരു വലിയ കേക്ക് മുറിച്ചാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ ടൈം-ട്രാവലര്‍-മാജിക് മെട്രോ ഇന്ദ്രജാലം അരങ്ങേറി.

സാധാരണ സര്‍വ്വീസ് ആരംഭിക്കുന്നതിനും ഒരു മണിക്കൂര്‍ നേരത്തെ സര്‍വ്വീസ് തുടങ്ങിയാണ് കെഎംആര്‍എല്‍ പിറന്നാള്‍ ദിനത്തെ വ്യത്യസ്തമാക്കിയത്. യാത്രക്കാര്‍ക്ക് കൊച്ചി വണ്‍ കാര്‍ഡില്‍ ഇളവും ഭാഗ്യനറുക്കെടുപ്പും ഉള്‍പ്പെടെയുള്ള പരിപാടികള്‍ വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. മെട്രോ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തതിന്റ വാര്‍ഷിക ദിനമായ ജൂണ്‍ 19-ന് സൗജന്യമായിട്ടായിരിക്കും മെട്രോ സര്‍വ്വീസ് നടത്തുക.

Comments are closed.