DCBOOKS
Malayalam News Literature Website

ദേശീയ പുസ്തകോത്സവത്തില്‍ നിറസാന്നിദ്ധ്യമായി ഡിസി ബുക്‌സ്

 

കേരള സാഹിത്യ അക്കാദമിയുടെ ദേശീയ പുസ്തകോത്സവത്തിന് ഉജ്ജ്വലമായ തുടക്കം. വായനയേയും പുസ്തകങ്ങളേയും പ്രബുദ്ധകേരളം നെഞ്ചേറ്റുമെന്ന് വിളിച്ചോതുന്ന പുസ്തകോത്സവത്തില്‍ ഡിസി ബുക്‌സിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. നിരവധി സാഹിത്യ പ്രതിഭകളുടെ പുസ്തകങ്ങളടങ്ങിയ ഒരു സ്റ്റോള്‍ സാഹിത്യാസ്വാദകര്‍ക്കായി ഡിസി ബുക്‌സ് ഒരുക്കിയിട്ടുണ്ട്.

പ്രശസ്തനായ തമിഴ് നോവലിസ്റ്റ് എസ്. രാമകൃഷണനാണ് ദേശീയ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തത്. സമസ്ത മനുഷ്യകത്തെ സമഗ്രമായി പ്രതിനിധീകരിക്കുന്ന സര്‍ഗ്ഗോത്സവത്തിന്റെ പത്തുനാളുകള്‍ക്കാണ് തുടക്കമായത്. കേരള സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവം ഫെബ്രുവരി 1 മുതല്‍ 10 വരെയാണ് നടക്കുന്നത്.

Comments are closed.