DCBOOKS
Malayalam News Literature Website

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡി സി ബുക്‌സിന്റെ രണ്ടു പുസ്തകശാലകള്‍ ആരംഭിക്കുന്നു

കണ്ണൂര്‍: പ്രിയ വായനക്കാരുടെ ഇഷ്ടപുസ്തകങ്ങളുമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡി സി ബുക്‌സിന്റെ രണ്ടു പുതിയ പുസ്തകശാലകള്‍ ആരംഭിക്കുന്നു. അന്താരാഷ്ട്ര, ആഭ്യന്തര ടെര്‍മിനലുകളില്‍ സെക്യൂരിറ്റി ഹോള്‍ഡ് ഏരിയക്കു സമീപമാണ് പുസ്തകശാലകള്‍.  ജൂണ്‍ രണ്ടാം തീയതി പ്രശസ്ത സാഹിത്യകാരന്‍ ടി.പത്മനാഭന്‍, വി.തുളസീദാസ് ഐ.എ.എസ്(എം.ഡി, കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) എന്നിവര്‍ ചേര്‍ന്നാണ് പുതിയ ശാഖകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.

അന്താരാഷ്ട്ര ടെര്‍മിനലിലെ ശാഖയുടെ ഉദ്ഘാടനം ജൂണ്‍ രണ്ടാം തീയതി രാവിലെ പത്ത് മണിക്കും ആഭ്യന്തര ടെര്‍മിനലിലെ ശാഖയുടെ ഉദ്ഘാടനം 10.30നും ആയിരിക്കും.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.