fbpx
DCBOOKS
Malayalam News Literature Website

ദൈവത്തിന്റെ ചാരന്മാരുമായി ജോസഫ് അന്നംകുട്ടി ജോസ് കാലിക്കറ്റ് ഫോക്കസ് മാളിൽ

മോട്ടിവേഷണല്‍ സ്പീക്കറായും അഭിനേതാവായും റേഡിയോ ജോക്കിയായും സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയ  ജോസഫ് അന്നംകുട്ടി ജോസ്  ഏപ്രില്‍ 1 തിങ്കളാഴ്ച കോഴിക്കോട് ഫോക്കസ്  മാളിലെത്തുന്നു.  പരിപാടിയില്‍  ജോസഫ് അന്നംകുട്ടിയുടെ പുതിയ കൃതി ദൈവത്തിന്റെ ചാരന്മാര്‍ പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജീവന്‍ ജോബ് തോമസ്  പ്രകാശനം ചെയ്യും. തിങ്കളാഴ്ച  വൈകിട്ട് 4.00  മുതല്‍ 6 മണി വരെയാണ് പരിപാടി.

തുടര്‍ന്ന്   ജോസഫ് അന്നംകുട്ടി ജോസ് ആരാധകരുമായി സംവദിക്കും. ദൈവത്തിന്റെ ചാരന്മാര്‍ ഇതുവരെ പ്രീബുക്ക് ചെയ്യാത്തവര്‍ക്കും ജോസഫ് അന്നംകുട്ടിയുടെ കൈയ്യൊപ്പോടു കൂടി ഇവിടെ നിന്ന് ദൈവത്തിന്റെ ചാരന്മാര്‍ സ്വന്തമാക്കാം.

വളരെ ചുരുങ്ങിയ ജീവിതത്തിനുള്ളില്‍ തനിക്ക് ലഭിച്ച അറിവും അനുഭവങ്ങളും വായനക്കാര്‍ക്കായി പങ്കുവെക്കുകയാണ് ജോസഫ് അന്നംകുട്ടി ജോസ് ദൈവത്തിന്റെ ചാരന്‍മാര്‍ എന്ന കൃതിയിലൂടെ. ഡി സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

Comments are closed.