DCBOOKS
Malayalam News Literature Website

കെഎല്‍എഫിന്റെ പ്രോഗ്രാം ഷെഡ്യൂള്‍ പ്രസിദ്ധപ്പെടുത്തി

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വിശദമായ കാര്യപരിപാടികള്‍ അടങ്ങുന്ന പ്രോഗ്രാം ഷെഡ്യൂള്‍ പ്രസിദ്ധപ്പെടുത്തി. നാലുദിവസം അഞ്ചു വേദികളിലായി നിരവധി പരിപാടികളാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ പല തലമുറകളിലെ പ്രഗത്ഭരായ കവികള്‍, കഥാകൃത്തുക്കള്‍, നാടകപ്രവര്‍ത്തകര്‍, ചലച്ചിത്രകാരന്മാര്‍, ചിത്രകാരന്മാരും ശില്‍പികളും, മാധ്യമപ്രവര്‍ത്തകര്‍, പൊതു ബുദ്ധിജീവികള്‍ തുടങ്ങിയവരെക്കൂടാതെ ദേശീയപ്രശസ്തിയുള്ള എഴുത്തുകാരും കലാകാരന്മാരും ചിന്തകരും വിഷയവിദഗ്ദ്ധരും സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നു.

വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും സംവാദങ്ങളും, അനുബന്ധ സാംസ്‌കാരിക പരിപാടികള്‍, എല്ലാ ദിവസവും പുസ്തക പ്രദര്‍ശനം, ഒരു വേദിയില്‍ ബീനാ പോള്‍ ക്യൂറെറ്റ് ചെയ്യുന്ന സിനിമാ പ്രദര്‍ശനവും ചര്‍ച്ചകളും തുടങ്ങി നിരവധി പരിപാടികള്‍ കെഎല്‍എഫില്‍ ഒരുക്കിയിട്ടുണ്ട്Read more …

Comments are closed.