DCBOOKS
Malayalam News Literature Website

രാഷ്ട്രീയ വിമര്‍ശകന്‍ അഷീഷ് നന്ദി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍

 

 

പ്രമുഖ രാഷ്ട്രീയ വിമര്‍ശകന്‍ അഷീഷ് നന്ദി മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സാഹിത്യാസ്വാദകരോട് സംവദിക്കാന്‍ എത്തിച്ചേരും.  കെ.എല്‍.എഫിന്റെ രണ്ടാം ദിനമായ 09-02-2018 ന് Mass Psychology of Fascism എന്ന വിഷയത്തിലാണ് അഷീഷ് നന്ദി നയിക്കുന്ന ചര്‍ച്ചയും സംവാദവും നടക്കുന്നത്.  ഇന്ത്യന്‍ സാമൂഹ്യ സൈദ്ധാന്തികനും രാഷ്ട്രീയ മന:ശാസ്ത്രജ്ഞനും ശ്രദ്ധേയനായ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വിമര്‍ശകനുമാണ് ആഷിഷ് നന്ദി.

ഡി സി കിഴക്കേമുറി ഫൗണ്ടേഷന്‍ വിവിധ സന്നദ്ധസംഘടനാ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഫെബ്രുവരി 8,9,10,11 തീയതികളിലായി കോഴിക്കാട് കടപ്പുറത്താണ് നടക്കുന്നത്.  നാലുദിവസം, അഞ്ചുവേദികളിലായി നടക്കുന്ന പരിപാടിയില്‍ അഷീഷ് നന്ദിയ്‌ക്കൊപ്പം സാമൂഹിക സാംസ്‌കാരിക സാഹിത്യ രംഗത്തെ നിരവധി പ്രമുഖരും പങ്കെടുക്കുന്നു…

Read more…

Comments are closed.