DCBOOKS
Malayalam News Literature Website

#KLF2020 കര്‍ട്ടന്‍ റെയ്‌സര്‍ ശശി തരൂര്‍ എം.പി പ്രകാശനം ചെയ്തു

ദില്ലി: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ അഞ്ചാം പതിപ്പിന്റെ കര്‍ട്ടന്‍ റെയ്‌സര്‍ പ്രകാശനം ചെയ്തു. ദില്ലിയിലെ ലോധി എസ്‌റ്റേറ്റില്‍ നടന്ന ചടങ്ങില്‍ ശശി തരൂര്‍ എം.പിയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സമഗ്രവിവരങ്ങളടങ്ങിയ കര്‍ട്ടന്‍ റെയ്‌സര്‍ പ്രകാശനം ചെയ്തത്. ഇന്ത്യയിലെ പ്രമുഖ എഴുത്തുകാര്‍, പ്രസാധകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു.

കൂടാതെ, കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെയും ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി ബുക്‌സിന്റെയും സജീവപങ്കാളിത്തത്തില്‍ സംഘടിപ്പിക്കുന്ന The Vagamon Residency Program-ന്റെ ഔദ്യോഗികമായ അനാച്ഛാദനകര്‍മ്മവും ചടങ്ങില്‍ നിര്‍വ്വഹിക്കപ്പെട്ടു. കെ.എല്‍.എഫ് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.സച്ചിദാനന്ദന്‍, ഫെസ്റ്റിവല്‍ അഡ്വൈസര്‍ ഹെമാലി സോധി, ഡി സി ബുക്‌സ് സി.ഇ.ഒ. രവി ഡി സി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ലോകരാഷ്ട്രങ്ങളിലെ അറിയപ്പെടുന്ന എഴുത്തുകാരെയും ചിന്തകരെയും കലാകാരന്മാരെയും ഉള്‍പ്പെടുത്തി ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ച് ജനുവരി 16 മുതല്‍ 19 വരെയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക്  രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ് -കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.