DCBOOKS
Malayalam News Literature Website

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്‌തകോത്സവം 2022; ലോഗോ പ്രകാശനം ചെയ്തു

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം 2022-ന്റെ ലോഗോ പ്രകാശനവും വൈബ്‌സൈറ്റ് ഉദ്ഘാടനവും സ്‌പീക്കർ എ എൻ ഷംസീർ നിർവ്വഹിച്ചു. നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷിത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന  പുസ്തകോത്സവം നവംബർ 28 മുതൽ ഡിസംബർ നാലു വരെ നടക്കും.

നിയമസഭാ സമുച്ചയത്തിനു ചുറ്റുമായി 150ലേറെ സ്റ്റാളുകൾ ഇതിനായി സ്ഥാപിക്കും. സംസ്ഥാനത്തെ മുഴുവൻ പുസ്‌തക പ്രസാധകരും ദേശീയ, അന്തർദ്ദേശീയ തലങ്ങളിലെ പ്രമുഖപ്രസാധകരും മേളയുടെ ഭാഗമാകും.

പുസ്തകോത്സവം നടക്കുന്ന ദിനങ്ങളിൽ ഹൈസ്‌ക്കൂൾ, ഹയർസെക്കൻഡറി, കോളേജ് വിദ്യാർഥികൾക്കും പൊതുവിഭാഗത്തിലും ക്വിസും സംഘടിപ്പിക്കും. മൂന്നു വേദികളിലായി സാഹിത്യോത്സവവും നടക്കും. വിവിധ വിഷയങ്ങളിൽ വിദഗ്ധരെ ഉൾക്കൊള്ളിച്ച് പാനൽ ചർച്ചകൾ, സംവാദങ്ങൾ, സെമിനാറുകൾ, വിഷൻ ടാസ്ക്, പുസ്തക പ്രകാശനം, മീറ്റ് ദ ആതർ, മുഖാമുഖം, ബുക്ക് സൈനിങ്‌, ബുക്ക് റീഡിങ്‌ തുടങ്ങിയ പരിപാടികളും നടക്കും.

 

Comments are closed.