DCBOOKS
Malayalam News Literature Website

ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേള; കഥപറച്ചില്‍ മത്സരം, വിജയികളെ പ്രഖ്യാപിച്ചു

ബഹ്റിന്‍ കേരളീയ സമാജവും ഡി സി ബുക്‌സും സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കഥപറച്ചില്‍ മത്സരം (മലയാളം &ഇംഗ്ലീഷ്) ശ്രദ്ധേയമായി. നിരവധി കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. ഇംഗ്ലീഷ്  കഥപറച്ചില്‍ മത്സരത്തിൽ ഷൗര്യ ശ്രീജിത് (ഒന്നാം സ്ഥാനം), അബൂബക്കർ മജാസ് (രണ്ടാം സ്ഥാനം), ഡേവിഡ് അബ്രഹാം (മൂന്നാം സ്ഥാനം) എന്നിവരും മലയാളം വിഭാഗത്തിൽ അർണവ് ജിജേഷ് (ഒന്നാം സ്ഥാനം),  ആരാദ്യ ജിജേഷ്(രണ്ടാം സ്ഥാനം),  അദ്വിക് കൃഷ്ണ (മൂന്നാം സ്ഥാനം) എന്നിവരും വിജയികളായി.

നവംബര്‍ 10 മുതല്‍ 20 വരെയാണ് ബഹ്റിന്‍ അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്. വിവിധ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങള്‍ പുസ്തകമേളയില്‍ പ്രദര്‍ശനത്തിനെത്തും. പുസ്തകമേളയോട് അനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനങ്ങളില്‍ സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കുചേരുന്നു.

Comments are closed.