DCBOOKS
Malayalam News Literature Website

കെ പി അപ്പനെ വീണ്ടും ഓർക്കുമ്പോൾ ; പി.കെ. രാജശേഖരന്‍ നയിക്കുന്ന ക്ലബ്ബ് ഹൗസ് ചര്‍ച്ച ഞായറാഴ്ച

നമ്മുടെ നിരൂപണകലയില്‍ ക്ഷോഭത്തിന്റെ സൗന്ദര്യത്തെ അഴിച്ചുവിട്ട മലയാളത്തിന്റെ സത്യമാണ് കെ.പി.അപ്പന്‍

‘കെ പി അപ്പനെ വീണ്ടും ഓർക്കുമ്പോൾ’  പി.കെ. രാജശേഖരന്‍ നയിക്കുന്ന ചര്‍ച്ച ഞായറാഴ്ച (19 സെപ്റ്റംബര്‍ 2021).  ഡി സി ബുക്‌സ് ക്ലബ് ഹൗസില്‍ രാത്രി 7.30ന് ആരംഭിക്കുന്ന ചര്‍ച്ചയില്‍ വായനക്കാര്‍ക്കും പങ്കെടുക്കാം.

മലയാളസാഹിത്യത്തില്‍ എഴുപതുകളിലുണ്ടായ ആധുനികതാപ്രസ്ഥാനത്തിന് ദിശാബോധം നല്‍കുകയും ഭാവുകത്വ പരിണാമത്തിന് സൈദ്ധാന്തിക ഭൂമിക ഒരുക്കുകുകയും ചെയ്ത നിരൂപകനാണ് കെ.പി. അപ്പന്‍. നമ്മുടെ നിരൂപണകലയില്‍ ക്ഷോഭത്തിന്റെ സൗന്ദര്യത്തെ അഴിച്ചുവിട്ട മലയാളത്തിന്റെ സത്യമാണ് കെ.പി.അപ്പന്‍. വ്യക്തികളല്ല, ആശയങ്ങളും നിലപാടുകളുമാണ് കെ.പി.അപ്പനെ ക്ഷോഭിപ്പിച്ചത്. അപ്പനെ സംബന്ധിച്ചിടത്തോളം തന്റെ ചിന്തയുടെയും അഭിരുചിയുടെയും സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള ഉപായംകൂടിയായിരുന്നു സാഹിത്യവിമര്‍ശനം

പുസ്തക അഭിപ്രായ പ്രകടനങ്ങളും കേവലമായ വിലയിരുത്തലുകളും കൊണ്ട് നിറഞ്ഞുനിന്നിരുന്ന നിരൂപണ സാഹിത്യത്തിലേക്ക് കര്‍ക്കശമായ നിഷ്ഠകളുമായി കടന്നുവന്ന കെ.പി അപ്പന്റെ എല്ലാ കൃതികളും പ്രശസ്തമായിരുന്നു.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച  കെ പി അപ്പന്റെ പുസ്തകങ്ങൾക്കായി സന്ദർശിക്കുക

Comments are closed.