DCBOOKS
Malayalam News Literature Website

ഹലോ, ഹലോ! കേരളത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ വിളിയ്ക്ക് ഇന്ന് 25 വയസ്സ്

ആദ്യ ആ മൊെബെൽ വിളി, അത് തകഴി വകയായിരുന്നു, അരികിലായി മാധവിക്കുട്ടിയും

 ചിത്രത്തിന് കടപ്പാട്‌

ചിത്രത്തിന് കടപ്പാട്‌

മലയാളികളുടെ ജീവിതത്തെ മാറ്റിമറിച്ച കേരളത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ വിളിയ്ക്ക് ഇന്ന് 25 വയസ്സ് പൂര്‍ത്തിയായി. 1996 സെപ്തംബര്‍ 17- നാണ് കേരളത്തില്‍ ഒരാള്‍ ആദ്യമായി ഫോണ്‍ വിളിക്കുന്നത്. മലയാളത്തിന്റെ ഇതിഹാസ കഥാകാരന്‍ തകഴി ശിവശങ്കര പിള്ളയായിരുന്നു ആ വ്യക്തി.

എറണാകുളം ഹോട്ടല്‍ അവന്യൂ റീജന്റില്‍ നടന്ന സംസ്ഥാനത്തെ ആദ്യത്തെ മൊബൈൽ ഫോൺ സേവനദാതാക്കളായ എസ്കോട്ടെലിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് തകഴി ശിവശങ്കരപ്പിള്ളയും അന്നത്തെ ദക്ഷിണമേഖല കമന്‍റാന്‍റ് എ.ആര്‍ ടണ്ഠനുമായി സംസാരിച്ചത്.  ചടങ്ങില്‍ മാധവിക്കുട്ടിയും ഉണ്ടായിരുന്നു. തകഴി സംസാരിച്ച ശേഷം മാധവിക്കുട്ടിയും മൊബൈലിൽ സംസാരിച്ചു.

സംസ്ഥാനത്തിലാദ്യമായി മൊബൈൽ സേവനം തുടങ്ങിയത് എസ്കോടെൽ ആണ്. ഇന്ത്യയിലെ എസ്കോർട്സ് ഗ്രൂപ്പിന്റെയും ഹോങ്കോങ്ങിലെ ഫസ്റ്റ് പസഫിക് കമ്പനി ലിമിറ്റഡിന്റെയും സംയുക്ത സംരംഭം. 1996 സെപ്തംബറില്‍ ഉദ്ഘാടനം നടത്തിയ എസ്‌കോട്ടല്‍ ഒക്ടോബര്‍ മാസത്തിലാണ് സേവനം ആരംഭിച്ചത് വരിക്കാര്‍ക്ക് കണക്ഷന്‍ ലഭിക്കാന്‍ വീണ്ടും ഒരു മാസമെടുത്തു. 1996 ല്‍ തന്നെ ബിപിഎല്‍ മൊബൈലും കേരളത്തില്‍ എത്തി. 2002- ലാണ് ബി.എസ്.എന്‍.എല്‍ കേരളത്തില്‍ സേവനം ആരംഭിക്കുന്നത്.

1995 ജൂലൈ 31 നായിരുന്നു ഇന്ത്യയില്‍ ആദ്യ മൊബൈല്‍ ഫോണ്‍വിളി നടന്നത്. അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു അന്നത്തെ കേന്ദ്ര കമ്യൂണിക്കേഷന്‍ മന്ത്രി സുഖ്‌റാമിനെ വിളിച്ചാണ് ഇന്ത്യയിലെ മൊബൈല്‍ വിപ്ലവത്തിന് തുടക്കമിട്ടത്. മോദി ടെല്‍സ്ട്ര എന്നായിരുന്നു അന്ന് ഈ സര്‍വ്വീസ് ലഭ്യമാക്കിയ കമ്പനി. പിന്നീട് ഇവര്‍ സ്പൈസ് മൊബൈല്‍ എന്ന് പേരുമാറ്റി.

Comments are closed.