DCBOOKS
Malayalam News Literature Website

ഗൗരി ലങ്കേഷിന്റെ ആശയങ്ങളുമായി ഒരു പത്രം..

കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ആശയങ്ങളുമായി ഒരു പത്രം ആരംഭിക്കുന്നു. ബംഗളൂരുവില്‍ നിന്നാണ് പത്രത്തിന്റെ ഉത്ഭവം. ‘ഗൗരി പത്രിക’ എന്നപേരിലാണ് പുതിയപത്രം പുറത്തിറങ്ങുക. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടെങ്കിലും അവരുടെ ആശയങ്ങള്‍ തിരിച്ചു കൊണ്ടുവരുകയാണ് ഇതിലൂടെ സഹപ്രവര്‍ത്തകര്‍.

എന്നാല്‍ ഗൗരിയുടെ ലങ്കേഷ് പത്രികയുമായി പുതിയ പത്രത്തിന് യാതൊരു ബന്ധവും ഉണ്ടാവില്ലെന്നും സഹപ്രവര്‍ത്തകര്‍ അറിയിച്ചു. ജനുവരി 29ന് ഗൗരിയുടെ ജന്മനാളിലായിരിക്കും പത്രം പ്രസിദ്ധീകരണം ആരംഭിക്കുന്നത്.

സെപ്തംബര്‍ 5നു രാത്രി എട്ടു മണിയോടെ വീട്ടില്‍ വച്ചാണ് ഗൗരിക്ക് വെടിയേല്‍ക്കുന്നത്. തീവ്രഹിന്ദുത്വവാദത്തിന്റെ കടുത്ത വിമര്‍ശകയായിരുന്ന ഗൗരി സാമൂഹികവും രാഷ്ട്രീയവുമായ അനീതികള്‍ക്കെതിരെ തന്റെ പ്രസിദ്ധീകരണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് സ്വീകരിച്ചിരുന്നത്.

 

Comments are closed.